Post Header (woking) vadesheri

പ്രഭാഷണത്തിന് ശബ്ദ ശല്യം , ക്ഷേത്രത്തിലെ തായമ്പക തന്നെ നിറുത്തി വെപ്പിച്ച് ദേവസ്വം ചെയർമാൻ

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം ചെയർ മാ ന് പ്രഭാഷണം നടത്താന് വേണ്ടി ക്ഷേത്ര ചട ങ്ങുകൾ അലങ്കോലമാക്കിയെന്നു ആക്ഷേപം. കിഴക്കേ നടയിലെ കാര്യാലയ ഗണപതി ക്ഷേത്രത്തിലെ കർക്കിടക പൂജയോട് അനുബന്ധിച്ചു നടന്നിരുന്ന ഇരട്ട തായമ്പകയാണ് ചെയർമാൻ ഇടപെട്ട് നിറുത്തി വെപ്പിച്ചത് . ഗുരുവായൂർ ദേവസ്വത്തിലെ ആന ക്കാരുടെ വകയായി ആണ് കാര്യാലയ ഗണപതി ക്ഷേത്രത്തിൽ പൂജ നടത്തിയത് .

Ambiswami restaurant

വർഷങ്ങൾ ആയി കർക്കിടകത്തിലെ അവസാന ദിവസം ഇവർ ഇവിടെ പൂജ നടത്തി വരുന്നു. ദേവസ്വത്തിലെ ഹെൽത് വിഭാഗം കൗസ്തുഭം ജീവനക്കാർ എം പാഞ്ചജന്യം ജീവനക്കാർ മെഡിക്കൽ സെന്ററിലെ ജീവനക്കാർ , വിരമിച്ച ജീവനക്കാരുടെ കൂട്ടായ്‌മ എന്നിവരൊക്കെ വിവിധ സമയങ്ങളിൽ ഇവിടെ പൂജ നടത്താറുണ്ട് , ഇതിനെല്ലാം മേളം , തായമ്പക, കേളി, പഞ്ചവാദ്യം തുടങ്ങിയവ നടത്താറുമുണ്ട് ഇതോ ന്നും ആരും ഇത് വരെ തടഞ്ഞിട്ടുമില്ല .

Second Paragraph  Rugmini (working)

കർക്കിടക മാസാചരണ സമാപന ദിവസം പുരാണ ങ്ങളിൽ തനിക്കുള്ള അറിവ് ഭക്തരെ അറിയിക്കാൻ ദേവസ്വം ചെയർ മാൻ ഡോ വിജയൻ രംഗത്ത് എത്തിയപ്പോഴാണ് തായമ്പക വില്ലനായി മാറിയത് , കലാ നിലയത്തിലെ രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ തായമ്പ തുടങ്ങി യപ്പോൾ ആദ്യം പബ്ലിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ എത്തി ആരോട് ചോദിച്ചിട്ടാണ് തായമ്പക നടത്തുന്നത് എന്ന് ചോദിച്ചു. ദേവസ്വം ത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ദേവസ്വം ജീവനക്കാർ വർഷങ്ങൾ ആയി നടത്തുന്ന പൂജയും മേളവും ആരുടെയും അനുമതി വാങ്ങിയിട്ടല്ല എന്ന് സംഘാടകർ മറുപടി നൽകി ,

തുടർന്ന് ദേവസ്വം ചെയർ മാൻ തന്നെ നേരിട്ടെത്തി ഇവരെ ചോദ്യം ചെയ്ത് തായമ്പക നിറുത്തി വെപ്പിക്കുകയായിരുന്നു .. ശബ്ദ ശല്യമില്ലാതെ ഗിരി പ്രഭാഷണം നടത്തണമെങ്കിൽ തെക്കേ നടയിലെ ഗരുവായൂരപ്പൻ ഓഡിറ്റോറിയം ഒഴിഞ്ഞു കിടക്കുമ്പോഴാണ് ചെയർ മാൻ ധാർഷ്ട്യം കാണിച്ചു ചടങ്ങ് അലങ്കോലമാക്കിയതത്രെ . രണ്ടു വർഷ കാലാവധിയിൽ ഗുരുവായൂരിൽ എത്തുന്ന ഭരണ കർത്താക്കൾ, തങ്ങൾ ദിവാൻ പദവിയിൽ ആണെന്ന് സ്വയം കരുതുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഗണപതി മിത്താണ് എന്ന് അഭിപ്രായപ്പെട്ട പാർട്ടിയുടെ ചെയർ മാ ൻ ഇത്തരത്തിൽ ധിക്കാരം കാണിച്ചതിൽ അത്ഭുതപ്പെടേണ്ട എന്നാണ് വിശ്വാസികളുടെ നിലപാട്

Third paragraph