Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ തട്ടുകടക്കാരും ഭക്തരെ കൊള്ളയടിക്കുന്നു

ഗുരുവായൂർ : ക്ഷേത്ര നടപന്തലിലെ തട്ട് കടക്കാർ ഭക്തരെ കൊള്ളയടിക്കുന്നതായി ആക്ഷേപം .ഭഗവാന് സമർപ്പിക്കുന്ന കദളി പഴത്തിന് അൻപത് രൂപ വെച്ചാണ് ഇടാക്കുന്നതത്രെ. കദളി കുലക്ക് കിലോക്ക് 800 രൂപ യാണ് വാങ്ങുന്നത് . പുറത്ത് കിലോക്ക് 150 രൂപക്ക് കിട്ടുന്ന സാധനമാണ് നടപന്തലിൽ 800 രൂപ ക്ക് വിൽക്കുന്നത് .എന്താണ് ഇത്ര വില എന്ന് ചോദിച്ചാൽ വേണമെങ്കിൽ വാങ്ങിയാൽ മതി എന്നാണ് മറുപടി. ഭഗവാന് നിവേദിക്കേണ്ടത് കദളി പഴമാണ്, പക്ഷെ കച്ചവടക്കാർ നൽകുന്നത് പച്ച കായയും.

First Paragraph  728-90

പലരും മേൽവാടകക്ക് എടുത്താണ് തട്ട് കട നടത്തുന്നത് . പാർട്ടി ഓഫീസിൽ നിന്നുമുള്ള അനുമതി ലഭിക്കുന്നവർക്കാണ് തട്ട് കട ഇടാൻ ദേവസ്വം അനുവദിക്കുകയുള്ളു.കെ എസ് ആർ ടി സിയിലെ ഉദ്യോഗസ്ഥനും ഇവിടെ തട്ട് കട എടുത്തിട്ടുണ്ട് , അത് മേൽ വാടകക്ക് കൊടുത്തിരിക്കുകയാണത്രെ .കഴിഞ്ഞ ദിവസം കിഴക്കേ നടപന്തലിൽ തട്ട് കടക്കാർ തമ്മിൽ സംഘർഷവും അരങ്ങേറി .കഴിഞ്ഞ ഭരണ സമിതിയുടെ അവസാനകാലത്താണ് നടപന്തലിൽ അനധികൃതമായ തട്ട് കടകൾക്ക് അനുമതി കൊടുത്തത് . പാർട്ടി നിര്ദേശിക്കുന്നവർക്ക് മാത്രമായിരുന്നു അനുമതി . മൂന്നാം ഊഴത്തിനായി പാർട്ടിയുടെ പ്രാദേശിക പിന്തുണ പ്രതീക്ഷിച്ചാണ് ഹൈക്കോടതി നിർദ്ദേശത്തെ പോലും അവഗണിച്ചു തട്ടുകടകൾക്ക് അനുമതി കൊടുത്തത്

Second Paragraph (saravana bhavan

പടിഞ്ഞാറേ നടയിലെ താമസക്കാരൻ ആയ ശിവദാസൻ തട്ട് കട ഇടാൻ അനുമതി ചോദിച്ചു അന്നത്തെ ചെയർമാന്റെ അടുത്ത് ചെന്നപ്പോൾ പാർട്ടി ഓഫീസിൽ പോയി അനുമതി വാങ്ങാനാണ് നിർദേശിച്ചത് .പാർട്ടിക്ക് കൃത്യമായി പണം നൽകുന്നവർക്ക് മാത്രമാണ് തട്ട് കടകൾ ഇടാൻ അനുവാദമുള്ളൂ.

അതെ സമയംപാർട്ടിയെ ധിക്കരിച്ച് തട്ടുകടകൾ മാറ്റാൻ ഈ ഭരണ സമിതിയും മുതിരില്ല എന്നാണ് നടയിലെ കച്ചവടക്കാരുടെ വിലയിരുത്തൽ . ദേവസ്വം നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികളുടെ സംഘടന