Above Pot

“തട്ടിപ്പിന്റെ ഉസ്താദ്” അറബി അസ്സൈനാർ അറസ്റ്റിൽ

തൃശൂർ : അറബിയിൽ നിന്നും സഹായം വാങ്ങിച്ച് തരാമെന്ന് അറിയിച്ച് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തിരുന്ന അറബി അസ്സൈനാർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മലപ്പുറം അരീക്കോട് ഉറനാട്ടിരി നടുവത്ത്ചാലിൽ അലവി മകൻ ഹസ്സൈനാർ എന്ന അറബി അസ്സൈനാർ 62 ആണ് തൃശൂരിൽ അറസ്റ്റിലായത് . മലപ്പുറം, പാലക്കാട്, കാസർഗോഡ് എന്നീ വിവിധ ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിനിയുടെ പരാതിയിലുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. . വീട് വെക്കാൻ, ചികിൽസക്ക് തുടങ്ങി വിവിധ പ്രയാസങ്ങളനുഭവിക്കുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകൾ.

First Paragraph  728-90


വീട് വച്ച് കിട്ടുന്നതിന് പെരുന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ അപേക്ഷ കൊടുക്കുവാൻ പോകുകയായിരുന്ന പെരിന്തൽമണ്ണ സ്വദേശി സുഹറ എന്നവരെ കോട്ടക്കലുള്ള അറബിയുടെ കൈയ്യിൽ നിന്ന് വീട് വച്ച് തരാനുള്ള സഹായം വാങ്ങിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു . അറബിഇപ്പോൾ തൃശ്ശൂരുള്ള യത്തീം ഖാനയിലാണെന്ന് പറഞ്ഞ് സുഹറയെ തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ കൊണ്ട് വന്നു . അറബിയെ കാണാൻ പുറപ്പെടുന്നതിന് മുമ്പ് സുഹറ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കണ്ടാൽ സഹായം ലഭിക്കില്ല എന്ന് പറഞ്ഞ് കൈവശം ഉണ്ടായിരുന്ന 2000 രൂപയും 2.5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും ഓരോ പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണ വളകളും ഊരി വാങ്ങിയ ശേഷം നമസ്‌കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് കടന്ന് രക്ഷപ്പെടുകയായിരുന്നു .2020ൽ തട്ടിപ്പ് നടന്നതിന് ശേഷം കേരളം വിട്ടു

Second Paragraph (saravana bhavan

തുടർന്ന് പ്രതിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തൃശ്ശൂരിലെത്തിയ സമയം പ്രതിയെ പിടികൂടുകയായിരുന്നു.ഈസ്റ്റ് സി ഐ പി.ലാൽകുമാർ, സബ്ബ് ഇൻസ്പെക്ടർ ജോർജ്ജ് മാത്യു.എ, എ എസ് ഐ ഗോപിനാഥൻ.സി.എൻ,;സി.പി.ഒ മാരായ ഹരിഷ് കുമാർ പി. ദീപക്ക്.വി.ബി സൈബർസെൽ ഉദ്യോഗസ്ഥരായ സുഹൈൽ ബാസിത്, ശരത്.കെ.എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു