Post Header (woking) vadesheri

താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു

Above Post Pazhidam (working)

വയനാട്: താമരശ്ശേരി ചുരത്തിലെ ഒമ്ബതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടയാള്‍ പറഞ്ഞു.

Ambiswami restaurant

ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശിയായ ലോറി ക്ളീനര്‍ ആണ് ലോറിക്കുള്ളില്‍ കുടുങ്ങി മരിച്ചത്.

പൊലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. കര്‍ണാടകയില്‍ നിന്നും ചരക്ക് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. രാവിലെ പതിനൊന്നേ മുക്കാലോടെയാണ് സംഭവം.

Second Paragraph  Rugmini (working)