Post Header (woking) vadesheri

തളിക്കുളത്ത് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് യുവതി മരിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : തളിക്കുളത്ത് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് സാരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്. 25 വയസ്സായിരുന്നു.

Ambiswami restaurant

ഇന്നലെ വൈകിട്ടാണ് തളിക്കുളം നമ്പികടവിൽ സ്വന്തം വീട്ടിൽ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്.

Second Paragraph  Rugmini (working)

പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവിൽ ഹഷിതയേയും പിതാവ് നൂറുദ്ദീൻ (55), മാതാവ് നസീമ (50) എന്നിവരേയും ഇയാൾ വെട്ടുകയായിരുന്നു. ആഷിഫിൻ്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹഷിതയും നൂറുദ്ദീനും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹഷിതയുടെ ദേഹത്താകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. നൂറുദ്ദീൻ്റെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആഷിഫിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.