Post Header (woking) vadesheri

താലിബാനെതിരെ എ ഐ വൈ എഫിന്റെ പ്രതിഷേധ കൂട്ടായ്മ

Above Post Pazhidam (working)

തൃശൂർ : മതത്തെ മറയാക്കി മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്നവർ മതഭീകരവാദികളാണെന്നും അവരെ ഒറ്റപ്പെടുത്താൻ ലോക സമൂഹം തയ്യാറാകണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു . താലിബാൻ ഭീകരവാദത്തിനെതിരെ എ.ഐ.വൈ.എഫ് തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മഹേഷ്

Ambiswami restaurant

മനുഷ്യാവകാശങ്ങളും, പൗരസ്വാതന്ത്ര്യവും നിഷേധിച്ച്,സ്ത്രീകളെയും, കുട്ടികളെയും ആക്രമിക്കുന്നവർ പരിഷ്കൃത സമൂഹത്തിന് അപമാനമാണ് അവരെ അംഗീകരിക്കാൻ ചില കോണുകളിൽ നിന്ന് നീക്കങ്ങളുണ്ടാകുന്നത് പ്രതിഷേധാർഹമാണ് .ജില്ല പ്രസിഡൻ്റ് കെ.പി സന്ദീപ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, പ്രസാദ് പറേരി ,ടി പി സുനിൽ, ശ്രീരാജ്, നജീബ്, ലിനി ഷാജി എന്നിവർ പ്രസംഗിച്ചു

Second Paragraph  Rugmini (working)