Madhavam header
Above Pot

തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം നടത്തി

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ രേവതി വി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , എം രതി , മുൻ ചെയർമാൻ ടി ടി ശിവദാസ് , വാർഡ് കൗൺസിലർമാരായ ജോയ് ചെറിയാൻ , ബിന്ദു അജിത് കുമാർ , മീനപ്രമോദ് , ജലീൽ പണിക്കവീട്ടിൽ , അഭിലാഷ് വി ചന്ദ്രൻ എന്നിവർ സംസാരിച്ചു .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് സ്വാഗതവും അമൃത് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ കെ എൻ മാധവൻ നന്ദിയും പറഞ്ഞു .
ഒന്നര ഏക്കർ വരുന്ന പരിധി പ്രദേശത്തിനുള്ളിൽ ഫുട്ബോൾ , ക്രിക്കറ്റ് , ബാഡ്മിന്റൺ തുടങ്ങിയവയ്ക്ക് സൗകര്യപ്രദമായ രീതിയിൽ ഗ്യാലറിയോട് കൂടി നിർമ്മാണം പൂർത്തീകരിക്കും എക്സർസൈസ് പാർക്ക് , ടോയ്ലറ്റ് ബ്ലോക്ക് , കുട്ടികളുടെ വിനോദത്തിനായുള്ള പ്രത്യേക സംവിധാന വും ഉണ്ടാകും . ഊരാളുങ്കൽ സൊസൈറ്റിയ്ക്കാണ് ഗ്രൗണ്ടിന്റെ നിർമ്മാണ ചുമതല .

Vadasheri Footer