Header 1 vadesheri (working)

ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കമ്മിറ്റി രൂപീകരിച്ചു.

Above Post Pazhidam (working)

ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എസ് കല്ല്യാൺ സ്വാമി ഉദ്ഘാടനം ചെയ്തു. ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അലക്സ് റാഫേൽ സംഘടനയെ കുറിച്ച് വിശദീകരിച്ചു.

First Paragraph Rugmini Regency (working)

ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായി ഹക്കീം ഇമ്പാർക്ക് ( പ്രസിഡന്റ്), നഹാസ് വി നാസർ (സെക്രട്ടറി), എം. ടി ജോർജ് (ട്രഷറർ),വൈസ് പ്രസിഡണ്ട്മാരായി ജോൺ ടി അറക്കൽ, ഷാജി ഡി ഫോർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്ലത്തീഫ് അമേങ്കര, ടി. എ വിജയൻ എന്നിവരെയും തിരഞ്ഞെടുത്തു.

Second Paragraph  Amabdi Hadicrafts (working)

ജോൺ ടി അറക്കൽ, അബ്ദുൽ ലത്തീഫ് അമേങ്കര, ഹമീദ് ഹമീഷ തുടങ്ങിയവർ സംസാരിച്ചു. നവാസ് വി നാസർ സ്വാഗതവും എം. ടി. ജോർജ് നന്ദിയും പറഞ്ഞു.