ക്ഷേത്രത്തിൽ കോടികൾ മുടക്കി സ്ഥാപിച്ച കാമറ നോക്കുകുത്തി , ഭക്തരുടെ പോക്കറ്റടിക്കുന്നവർക്ക് ചാകര
ഗുരുവായൂർ : കോടി കണക്കിന് രൂപ മുടക്കി ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നിരീക്ഷണ കാമറ വെച്ചിട്ടും പോക്കറ്റടിക്ക് ഒരു കുറവും ഇല്ലെന്ന് ഭക്തർ . കഴിഞ്ഞ 30 ന് രാത്രി തൃപ്പുക തൊഴാൻ നിന്ന എറണാകുളം സ്വാദേശി അജിത്തിന്റെ ആറായിരം രൂപയും നിരവധി എ ടി എം കാർഡുകളും , അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു .പേഴ്സിലെ എച് ഡി എഫ് സി ബാങ്കിന്റെ എ ടി എം കാർഡ് ഉപയോഗിച്ച് രാത്രി തന്നെ 16,000 രൂപയും പിൻവലിച്ചു .
എൽ എഫ് കോളേജിന് സമീപമുള്ള എ ടി എമ്മിൽ നിന്നാണ് മൂന്നു പ്രാവശ്യമായി 16,000 രൂപ പിൻവലിച്ചത് .ആദ്യം 10,000 രൂപയും , രണ്ടാമത് 5,000 രൂപയും അവസാനം ആയിരം രൂപയുമാണ് പിൻവലിച്ചത് .സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമെറ്റ് ധരിച്ചു ബൈക്കിൽ വന്ന രണ്ടു പേരാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി . രണ്ടു പ്രാവശ്യം അടിച്ച പിൻ നമ്പർ തെറ്റിയെങ്കിലും മൂന്നാമത്തെ പരിശ്രമത്തിലാണ് പണം പിൻവലിച്ചത് . എറണാകുളം സ്വദേശിയായ അജിത് മുംബൈയിൽ റിലയൻസിൽ ഐ ടി മേഖലയിൽ ആണ് ജോലി ചെയ്യുന്നത് ഗുരുവായൂരിൽ ഉള്ള സുഹൃത് ഒത്താണ് ദർശനത്തിന് കയറിയത് , ഫോൺ സുഹൃത്തിന്റെ വീട്ടിലാണ് വെച്ചിരുന്നത് ഫോൺ എടുത്ത് എ ടി എം കാർഡ് ബ്ളോക് ചെയ്യാൻ നോക്കുമ്പോഴേക്കും ഒരു കാർഡിൽ നിന്നും പണം പിൻ വലിച്ചിരുന്നു .31 പുലർച്ചെ നിർമ്മാല്യ ദർശനത്തിനിടെ ഒരു ഭക്തയുടെ ബാഗിൽ നിന്നും 20,000 രൂപയും നഷ്ടപ്പെട്ടു . താമസിക്കുന്ന ലോഡ്ജിൽ വെച്ചാൽ നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് ഇവർ പണമടങ്ങിയ ബാഗുമായി ദർശനത്തിന് എത്തിയത് . പേഴ്സ് നഷ്ടപ്പെട്ടതോടെ ഡ്രൈവിംഗ് ലൈസൻസ് .പാൻ കാർഡ് , ആധാർ കാർഡ് നിരവധി രേഖകൾ ആണ് അജിത്തിന് നഷ്ടപ്പെട്ടത് . ഇത് സംബന്ധിച്ചു ടെമ്പിൾ പോലീസിൽ പരാതി നൽകി
കോടികൾ മുടക്കി കാമറ സ്ഥാപിച്ചെങ്കിലും നിരീക്ഷണം കാര്യക്ഷമമല്ലാത്തത് കൊണ്ടാണ് മോഷണം തുടർക്കടയാകുന്നത് . നിരീക്ഷണ ചുമതല തങ്ങളെ ഏൽപ്പിക്കാത്തി ടത്തോളം കാലം പോക്കറ്റടി അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ് .എന്നാൽ തങ്ങളുടെ അധികാര പരിധിയിൽ പൊലീസിന് കൈ കടത്താൻ അവസരം കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ദേവസ്വം . ഭക്തരുടെ സുരക്ഷക്ക് വേണ്ടി കാമറ സ്ഥാപിക്കാൻ കോടികൾ ചിലവഴിച്ചത് കടലിൽ കായം കലക്കിയ പോലെയായി എന്ന് ഭക്തർ പരിതപിക്കുന്നു .