Post Header (woking) vadesheri

പടിഞ്ഞാറ് സാമ്പത്തിക മാന്ദ്യ സൂചന, ടെക്കികളുടെ വരുമാനത്തിൽ കത്രിക വച്ച് ഐ ടി കമ്പനികൾ

Above Post Pazhidam (working)

കൊച്ചി : പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതോടെ മുൻകരുതലുകളെടുത്ത് ഐ ടി കമ്പനികൾ. തങ്ങളുടെ യുഎസ്, യൂറോപ്യൻ ക്ലയന്റുകൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ആദ്യഘട്ടമായി ഇന്ത്യയിലെ മുൻനിര ഐടി സേവന സ്ഥാപനങ്ങൾ ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കാൻ ആരംഭിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റും മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Ambiswami restaurant

ഇന്ത്യയിലെ രണ്ട് പ്രമുഖ ഐ ടി കമ്പനികൾ ജീവനക്കാരുടെ വേരിയബിൾ സാലറിയിൽ കത്രിക വച്ചതായാണ് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച് രണ്ട് കമ്പനികളിലെയും ജീവനക്കാർക്ക് മാനേജ്‌മെന്റ് അയച്ച ഇന്റേണൽ മെയിലുകൾ പ്രകാരമാണ് അന്തരാഷ്ട്ര ന്യൂസ് ഏജൻസി വിവരങ്ങൾ പുറത്ത് വിട്ടത്. ചില ഇന്ത്യൻ കമ്പനികൾ ജീവനക്കാരുടെ മൊത്തത്തിലുള്ള ശമ്പള പാക്കേജിന്റെ ഭാഗമായി വേരിയബിൾ പേ ഉൾപ്പെടുത്തുകയും അത് ജീവനക്കാരന്റെയും കമ്പനിയുടെയും പ്രകടനവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ആഗോള മാന്ദ്യത്തിന് തയ്യാറെടുക്കേണ്ടതുണ്ടെന്ന ബോദ്ധ്യമാണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് ഐ ടി കമ്പനികളെ നയിക്കുന്നതെന്ന് ആഗോളതലത്തിൽ ഐടി കമ്പനികളെക്കുറിച്ച് ഗവേഷണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടൻസി എവറസ്റ്റ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ബെൻഡോർസാമുവൽ പറഞ്ഞു.

Second Paragraph  Rugmini (working)

ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റൽ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ, സൈബർ സുരക്ഷ, ക്രിപ്‌റ്റോകറൻസി തുടങ്ങിയ ഇടപാടുകളിൽ ലോകവ്യാപകമായി ഡിമാൻഡ് വർദ്ധിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷമായി വിദഗദ്ധരായ ജീവനക്കാരെ ആകർഷിക്കുന്നതിനായി ഇന്ത്യൻ ഐടി കമ്പനികൾ ഉയർന്ന ശമ്പളമായിരുന്നു നൽകിയിരുന്നത്. ഇക്കാലയളവിൽ കമ്പനികളിൽ നിന്നും കൂടുമാറ്റവും കൂടുതലായിരുന്നു.

Third paragraph