പതിനാറുകാരിക്ക്‌ നേരെ പീഡന ശ്രമം , ചാവക്കാട് രണ്ടു പേർ അറസ്റ്റിൽ

">

ചാവക്കാട് : പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയി മൊബൈൽ ഫോണിൽ ചിത്രം പകർത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാർ (53) ഇരട്ടപ്പുഴ കറുത്താണ്ടൻ രാജേഷ് (21 ) എന്നിവരെ ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തു . 2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൊബൈൽ ഫോൺ വഴിയാണ് പ്രതികൾ പെൺകുട്ടിയുമായി പരിചയപ്പെടുന്നത് പിന്നീട് പ്രലോഭിപ്പിച്ച് പലതവണകളായി ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലും, സഞ്ചരിക്കുകയും, ഒന്നിച്ചും, ഒറ്റക്കുമുള്ള വിവിധ ഫോട്ടോകൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തതായും പീഡനശ്രമങ്ങൾ നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. മുമ്പ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസിൽ രാജേഷ് പ്രതിയാണന്ന് പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ച ഫോൺ കണ്ടെത്താൻ പോലീസ് ശ്രമം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. എസ് ഐ മാരായ കെ ജി ജയപ്രദീപ്, ആനന്ദൻ, എ എസ് ഐ രാജേന്ദ്രൻ, സി പിഒ മാരായ ശ്യാം, ശ്രീനാഥ് , നസൽ. എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors