ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറഴ്ച ചാവക്കാട്.
ചാവക്കാട്: ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യ. കൗമാരക്കാരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ വളർച്ചയാണ് ലക്ഷ്യം വെക്കുന്നത് . ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തുള്ള മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്ന് റാലി ആരംഭിക്കും.
കലാ ആവിഷ്കാരങ്ങൾ, ഫ്ലോട്ടുകൾ എന്നിവയുണ്ടാകും. എട്ട് നിറങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് റാലിയിൽ വിദ്യാർഥികൾ അണിനിരക്കുക.
റാലിക്ക് ശേഷം മുനിസിപ്പൽ ബസ്റ്റാൻന്റ് സമീപമുള്ള സമ്മേളന നഗരിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. കൗമാര ഭാവനകളെ വിസ്മയിപ്പിക്കുന്ന വിധം വർണ്ണ പ്രപഞ്ചം തീർക്കുന്ന അവിസ്മരണീയ ഡിജിറ്റൽ അനുഭവമായിരിക്കും സമ്മേളനം.
ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദത്തുല്ലാഹ് ഹുസൈനി ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന കൂടിയാലോചന സമിതിയംഗം പി. റുക്സാന, ടീൻ ഇന്ത്യ സംസ്ഥാന കോർഡിനേറ്റർ അബ്ബാസ് കൂട്ടിൽ, സംസ്ഥാന ക്യാപ്റ്റൻ കെ.സി.നബ്ഹാൻ, ജില്ലാ ക്യാപ്റ്റൻമാരായ ഹസനുൽ ബന്ന, ഹന്ന ഫാത്തിമ, ജില്ലാ കോർഡിനേറ്റർ പി.എ.വാഹിദ്, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി, ഏരിയ പ്രസിഡന്റ് കെ.ഷംസുദ്ദീൻ, എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് അബ്ദുൽകഫീൽ എന്നിവർ പങ്കെടുക്കും.
ടീൻ ഇന്ത്യ ജില്ല ബോയ്സ് ജനറൽ സെകട്ടറി , ഫാരിഹ് ആരിഫ്, ഗേൾസ് ജനറൽ സെകട്ടറി
സഫ തസ്നീം, ജോ.സെക്രട്ടറി ഹനഫാത്തിമ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.