Post Header (woking) vadesheri

ടീൻ ഇന്ത്യ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ ഇന്ത്യ ലോഗോയിലെ എട്ടു വർണങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് കുട്ടികൾ അണിനിരന്നത്.

Ambiswami restaurant

ഫ്ലോട്ടുകൾ, മുദ്രാഗീതങ്ങൾ, പ്ലക്കാർഡുകൾ, ബാനറുകൾ, ബാൻഡ് മേളം, കോൽക്കളി, റോളർ സ്കേറ്റിങ്, ദഫ്മുട്ട് തുടങ്ങിയ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ റോഡ്ഷോയെ വർണാഭമാക്കി. മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ നഗരിയിൽ റാലി സമാപിച്ചു.

തുടർന്ന് നടന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദതുല്ലാ ഹുസൈനി ഉദ്ഘാടനം ചെയ്തു.പി. റുക്സാന, അബ്ബാസ് കൂട്ടിൽ, കെ.സി.നബ്ഹാൻ, ഹസനുൽ ബന്ന, ഹന്ന ഫാത്തിമ, പി.എ.വാഹിദ്, മുനീർ വരന്തരപ്പിള്ളി, ഏരിയ പ്രസിഡന്റ് കെ.ഷംസുദ്ദീൻ, അബ്ദുൽകഫീൽ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)