ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം.

Above Post Pazhidam (working)

ഗുരുവായൂർ : കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ രണ്ടാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. ഗുരുവായൂർ നഗര സഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു .ഗുരുവായൂർ നഗര സഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷാജി തമ്പാനൂർ അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

സബ് ആർ.ടി.ഒ രമേശ് മുഖ്യാതിഥിയായി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി റഷീദ് വെള്ളിപറമ്പ്, തമിഴ്നാട് ഓർഗനൈസേഷൻ സെക്രട്ടറി വെങ്കട്ട് തിരുപ്പൂർ, പോണ്ടിച്ചേരി സെക്രട്ടറി ശരവണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബാബുലേയൻ തൃശ്ശൂർ സ്വാഗതവും സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്ന്നൂറു കണക്കിന് പേർ പങ്കെടുത്ത പ്രകടനവും ഉണ്ടായി.

Vasudev Inn


പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഷാജി തമ്പാനൂർ,
സെക്രട്ടറി ബാബുലേയൻ തൃശ്ശൂർ, ട്രഷറർ ആഷിക് ഗുരുവായൂർ, രക്ഷാധികാരി രാകേഷ് നരിക്കുനി, വൈസ് പ്രസിഡണ്ട്മാരായി പ്രസാദ് ഹരിപ്പാട്, ഉണ്ണി കൽപ്പറ്റ,
ജോയിൻ്റ് സെക്രട്ടറിമാരായി റഷീദ് വെള്ളിപറമ്പ്, വിനീഷ് തൃക്കരിപ്പൂർ,
സഹ ട്രഷർ അസി വാണിയമ്പലം എന്നിവരെയും തിരഞ്ഞെടുത്തു.