Post Header (woking) vadesheri

ടി.ടി.ശിവദാസന്‍ സി.പി.ഐ.എം. ചാവക്കാട് ഏരിയ സെക്രട്ടറി

Above Post Pazhidam (working)

Arya bhavan inner

ചാവക്കാട് : സി.പി.ഐ.എം. ചാവക്കാട് ഏരിയ സെക്രട്ടറിയായി ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ടി.ശിവദാസനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായിരുന്ന എന്‍.കെ.അക്ബര്‍ എംഎല്‍എയായ സാഹചര്യത്തിലാണ് പുതിയ നിയമനം. ഗുരുവായൂര്‍ കാവീട് സ്വദേശിയായ ടി.ടി.ശിവദാസന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയത്തിലെത്തുന്നത്. 1986 മുതല്‍ 89 വരെ എസ്.എഫ്.ഐ കുന്നംകുളം ഏരിയ ഭാരവാഹിയായിരുന്നു. തുടര്‍ന്ന് ഡി.വെ.എൈഫ്.ഐ പൂക്കോട് പഞ്ചയാത്ത് സെക്രട്ടറി, ചാവക്കാട് ബ്ലോക്ക് സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

13 വര്‍ഷക്കാലം സി.പി.എം പൂക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ്,ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവില്‍ സി.ഐ.ടി,.യു ഏരിയ സെക്രട്ടറി, പി.കെ.എസ്. ഏരിയ സെക്രട്ടറി കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. സി.പി.എം. ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ്, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി.അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട് ഹോഛ്മിന്‍ സെന്ററില്‍ നടന്ന സി.പി.എം. ഏരിയ കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് ടി.ടി.ശിവദാസിനെ തെരഞ്ഞെടുത്തത്.