Header 1 vadesheri (working)

ടി എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പയിൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

തൃശൂർ : യു ഡി എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു .
ടി.എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്റെ ഉജ്വല മാതൃകയുമാണെന്ന് നടൻ മമ്മൂട്ടി. തൃശ്ശൂർ ലോക്സഭാ യു ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
നൻമ നിറഞ്ഞ മനസ്സിനുടമയായ
പ്രതാപൻ തീർത്തും സെക്യുലർ ആണ്. അതിനാൽ തന്നെ പ്രതാപൻ എന്റെ ആത്മ സുഹൃത്താണ്. എനിക്ക് വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ്.
പ്രതാപൻ ജയിക്കണം.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌. എന്റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ട്.
യു ഡി എഫ് നേതാക്കളായ സി.എ മുഹമ്മദ്‌ റഷീദ്, എ.പ്രസാദ്, രവി താണിക്കൽ, വിജയ് ഹരി എന്നിവർ സന്നിഹിതരായിരുന്നു

First Paragraph Rugmini Regency (working)