Above Pot

വീണ് കിട്ടിയ സ്വർണമാല ഉടമക്ക് നൽകി യുവാവ് മാതൃകയായി

ഗുരുവായൂർ : വീണ് കിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല ഉടമക്ക് നൽകി യുവാവ് മാതൃകയായി . ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിന് രാവിലെ എട്ടു മണിയോടെയാണ് സ്വർണ മാല വീണു കിട്ടിയത് . കടയുടെ മുന്നിലുള്ള നടപന്തലിന്റെ തൂണിനോട് ചേർന്നാണ് മാല കിടന്നിരുന്നത് . ഉടൻ തന്നെ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ മാല ഏൽപിച്ചു . പോലീസ് ക്ഷേത്രം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ക്ഷേത്രം അധികൃതർ മൈക്കിൽ അനൗൺസ്‌മെന്റ് നടത്തി .ഇത് ശ്രദ്ധയിൽ പെട്ട വാണിയംകുളം സ്വദേശി കിഴക്കേക്കര ശ്രീജിത്തും കുടുംബവും പോലീസ് സ്റ്റേഷനിൽ എത്തി . പോലീസ് സാന്നിധ്യത്തിൽ വിഷ്ണു തന്നെ ഉടമക്ക് മാല കൈമാറി . ശ്രീജിത്തും കുടുംബവും ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു ഇതിനിടയിലാണ് എട്ടു വയസുകാരൻ അദ്വൈതിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഗുരുവായൂരപ്പന്റെ ലോക്കറ്റ് അടക്കം ഉള്ള സ്വർണ മാല നഷ്ടപ്പെട്ടത് . ഭഗവാനോട് സങ്കടം പറഞ്ഞു തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിൽ നിന്നുമുള്ള അനൗൺസ്‌മെന്റ് കേൾക്കാൻ ഇടയായത് എന്ന് ശ്രീജിത്ത് പറഞ്ഞു . മാല തിരിച്ചു കിട്ടിയതിനെ തുടർന്ന് ഒരു തവണ കൂടി ഭഗവാനെ തൊഴുതാണ് ശ്രീജിത്തും കുടുംബവും മടങ്ങിയത്

First Paragraph  728-90