Header 1 vadesheri (working)

കാഴ്ചക്കുല സമർപ്പണത്തിന് സ്വർണ വർണ കുലകൾ എത്തി

Above Post Pazhidam (working)

ഗുരുവായൂർ :ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിന് സ്വർണ വർണ കാഴ്ചക്കുലകൾ എത്തി. ഇത്തവണ 1800 – 2000 രൂപവരെയാണ് കാഴ്ചക്കുലകള് വില വരുന്നത് .തെക്കേ നടയിൽ കാഴ്ച കുലകൾ വിൽക്കുന്ന കൃഷ്ണ ദാസ് പറഞ്ഞു . ഉത്രാട ദിനത്തിൽ രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപണം. സ്വർണക്കൊടിമരച്ചുവട്ടിൽ വെച്ചാണ് ചടങ്ങ്.

First Paragraph Rugmini Regency (working)

ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളുംകൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പിക്കും. കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പകരം സമർപ്പണത്തിനു ശേഷം ഭക്തരുടെ വരിക്കൊപ്പം ദർശനം നടത്താം.ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതിൽ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും

Second Paragraph  Amabdi Hadicrafts (working)