Header 1 vadesheri (working)

സ്വ‍ര്‍ണക്കടത്ത് കേസിൽ സത്യം പുറത്തുവരും :എസ് .ജയശങ്കര്‍:

Above Post Pazhidam (working)

തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായെന്ന് വിദേകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ ആണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവര്ത്തി്ക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തമായി നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് അറിയാം. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും വിദേശ രാജ്യത്തെ കോണ്സുലേറ്റുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ടും അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍
ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സത്യം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)