Above Pot

സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ക​യ​റ്റി​റ​ക്ക്​ ജോ​ലി​ക​ൾ​ക്കാ​യി സ്വ​ന്തം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ നിയോഗിക്കാം : ഹൈക്കോടതി

“കൊ​ച്ചി: സ്വ​കാ​ര്യ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ക​യ​റ്റി​റ​ക്ക്​ ജോ​ലി​ക​ൾ​ക്കാ​യി സ്വ​ന്തം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കാ​മെ​ന്ന്​ ഹൈക്കോടതി. സ്ഥാ​പ​ന​യു​ട​മ​യു​ടെ​യും തൊ​ഴി​ലാ​ളി​യു​ടെ​യും അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ ഹെ​ഡ്​​ലോ​ഡ് വ​ർ​ക്കേ​ഴ്സ് ആ​ക്ട് പ്ര​കാ​രം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യി അ​വ​ർ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ൽ​കണം.ക​യ​റ്റി​റ​ക്ക്​ ജോ​ലി​യി​ൽ മു​ൻ​പ​രി​ച​യം നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും ജ​സ്​​റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് വ്യ​ക്​​ത​മാ​ക്കി.

First Paragraph  728-90

Second Paragraph (saravana bhavan

അ​പേ​ക്ഷ​ക​ർ​ക്ക് ചു​മ​ട്ടു​തൊ​ഴി​ൽ ചെ​യ്യാ​ൻ ശേ​ഷി​യു​ണ്ടോ​യെ​ന്നും ഇ​വ​രെ​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ തൊ​ഴി​ലു​ട​മ ത​യാ​റാ​ണോ എ​ന്നും മാ​ത്ര​മേ ലേ​ബ​ർ ഓ​ഫി​സ​ർ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ള്ളൂ. മു​മ്പ്​ ചു​മ​ട്ടു​തൊ​ഴി​ൽ ചെ​യ്തി​ട്ടു​ണ്ടോ, സ്ഥാ​പ​ന​ത്തി​െൻറ പ​രി​ധി​യി​ൽ മ​റ്റ് ര​ജി​സ്​​േ​റ്റ​ർ​ഡ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. ര​ജി​സ്ട്രേ​ഷ​ൻ കി​ട്ടാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ളി​യ​തി​നെ​തി​രെ കൊ​ല്ലം കെ.​ഇ.​കെ കാ​ഷ്യൂ സ്ഥാ​പ​ന​യു​ട​മ ഇ. ​മ​ൻ​സൂ​റും മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളും ന​ൽ​കി​യ ഹ​ര​ജി അ​നു​വ​ദി​ച്ചാ​ണ്​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്നും സ്ഥാ​പ​ന​ത്തി​ൽ പാ​ക്കി​ങ്​ ജോ​ലി​യാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​സി.​ ലേ​ബ​ർ ഓ​ഫി​സ​ർ അ​പേ​ക്ഷ നി​ര​സി​ച്ച​ത്. ഇതി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ല ലേ​ബ​ർ ഒാ​ഫി​സ​ർ​ക്ക് ന​ൽ​കി​യ അ​പ്പീ​ലും ത​ള്ളി. അ​പേ​ക്ഷ നി​ര​സി​ക്കാ​ൻ അ​സി. ലേ​ബ​ർ ഒാ​ഫി​സ​ർ നി​ര​ത്തി​യ കാ​ര​ണ​ങ്ങ​ൾ യു​ക്തി​ര​ഹി​ത​വും ബാ​ലി​ശ​വു​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​സി. ലേ​ബ​ർ ഓ​ഫി​സ​റു​ടെ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യ കോ​ട​തി, 30 ദി​വ​സ​ത്തി​ന​കം അ​വ​ർ​ക്ക്​ സ്ഥാ​പ​ന​ത്തി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യി ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ച് കാ​ർ​ഡ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു