Post Header (woking) vadesheri

സ്വാമി സച്ചിദാനന്ദയ്ക്ക് വിശ്വനാഥക്ഷേത്രത്തില്‍ ശനിയാഴ്ച സ്വീകരണം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: സ്വാമി ശിവലിംഗദാസയുടെ സമാധിദിനമായ ശനിയാഴ്ച ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് വിശ്വനാഥക്ഷേത്രത്തില്‍ സ്വീകരണം നല്‍കുമെന്ന് ക്ഷേത്രം സെക്രട്ടറി കെ.ആര്‍. രമേശ് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

Second Paragraph  Rugmini (working)

രാവിലെ ഒമ്പതിനാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം, ഡോ. എന്‍.പി. അതുല്യക്ക് അനുമോദനം എന്നിവയുണ്ടാവും. രാവിലെ 5.30 മുതല്‍ ക്ഷേത്രത്തില്‍ ശാന്തിഹോമം, അഭിഷേകം, വിശേഷാല്‍ പൂജകള്‍, ഒമ്പത് മുതല്‍ നാമസങ്കീര്‍ത്തനം, അര്‍ച്ചന, വൈകീട്ട് ആറ് മുതല്‍ സമൂഹപ്രാര്‍ഥന, കാണിക്കസമര്‍പ്പണം എന്നിവയും ഉണ്ടാവും.

Third paragraph

ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍കുട്ടി, മേല്‍ശാന്തി ശിവാനന്ദന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ക്ഷേത്രം വൈസ് പ്രസിഡന്റുമാരായ കെ.എ. വേലായുധന്‍, എന്‍.ജി. പ്രവീണ്‍കുമാര്‍, ജോയന്റ് സെക്രട്ടറി കെ.എന്‍. പരമേശ്വരന്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു