Post Header (woking) vadesheri

സ്വാമി ആനന്ദവനം ഭാരതി സ്വാമികൾക്ക് ഗുരുവായൂരിൽ പൗര സ്വീകരണം

Above Post Pazhidam (working)

ഗുരുവായൂർ : കാളികാപീഠം ജുനഅഖാഡ കേരളത്തിൽ നിന്നുള്ള പ്രഥമ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി സ്വാമികൾക്ക് 29 ന് ഗുരുവായൂരിൽ പൗര സ്വീകരണം നൽകുമെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ വാർത്ത സമ്മേളത്തിൽ അറിയിച്ചു പ്രഥമ മഹാമണ്ഡലേശ്വർ ആയി അവരോധിതനായ ശേഷം ആദ്യമായി പരംപുജ്യ സ്വാമി ആനന്ദവനം ഭാരതി ഗുരുവായൂരിൽ എത്തുന്നത്

Ambiswami restaurant

ശനിയാഴ്ച്‌ച വൈകീട്ട് 4 ന് മമ്മിയൂർ മഹാദേവക്ഷേത്രപരിസരത്തു നിന്നും വാദ്യാഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വാമി ജിയെ സ്വീകരിച്ച് സായിമന്ദിരത്തിൽ സത്സംഗം നടത്തും പ്രയാഗ്‌രാജ് കുംഭമേളയിൽ പങ്കെടുത്തവർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 9995880079, 0487 2154749 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യണം

Second Paragraph  Rugmini (working)

വാർത്ത സമ്മേളനത്തിൽ മോഹൻദാസ് ചേലനാട്( മുൻ മമ്മിയൂർ ദേവസ്വം ചെയർമാൻ) ഇ പി രാമചന്ദ്രൻ ,കെ കെ സുമേഷ് കുമാർ ,മോഹന കുമാരി എന്നിവരും പങ്കെടുത്തു