സിൽവർലൈൻ ,സർവേയുടെ ഉദ്ദേശം മനസിലാക്കാൻ കഴയുന്നില്ല : ഹൈക്കോടതി
കൊച്ചി: സിൽവർ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സർവേയുടെ ഉദ്ദേശം മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. ഡിപിആറിന് മുന്പ്ന ശരിയായ സർവേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സർവേയുടെ ആവശ്യമില്ലായിരുന്നു. നിയമപരമല്ലാത്ത സർവേ നിര്ത്തി്വെക്കാന്‍ കോടതി നിര്ദേശം നല്കി. നിയമപരമല്ലാത്ത സർവേ നടപടികള്‍ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.
സർവേയുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെയാണ് സര്ക്കാ രിനെതിരെ ഹൈക്കോടതി രംഗത്ത് എത്തിയത്. ഏതെങ്കിലും തരത്തിലും നിയമപരമായി സർവേ നടത്തുന്നതിനോട് ഹൈക്കോടതിയ്ക്ക് വിയോജിപ്പില്ല. സർവേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?. എന്നാല്‍ നിയമപരമല്ലാത്ത സർവേ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഡിപിആറിന് മുന്പെ് സർവേ നടത്തിയെങ്കില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്ക്കാ്ര്‍ ഡിവിഷന്‍ ബെഞ്ചില്‍ ആപ്പീല്‍ പോയിരുന്നു. അത് ഡിവിഷന്റ ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ പ്രതികരണം