Header 1 vadesheri (working)

സുരേഷ് വാരിയരുടെ ചരമ ദിനം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകനും ,നഗര സഭ കൗൺസിലറുമായിരുന്ന സുരേഷ് വാരിയരുടെ ചരമ ദിനാചരണത്തിന്റെ ഭാഗമായി ജനതാദൾ (എസ് ) ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി ,ഗുരുവായൂർ മുൻസിപ്പാലിറ്റി അഗതി ക്യാമ്പിലെ 200 അഗതികൾക്ക് അന്നദാനം നടത്തി, ചടങ്ങ് മുൻസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ജില്ലാ പ്രസിഡണ്ട് പി ടി അഷറഫ്, പാർട്ടി നേതാക്കളായ എം പി ഇക്ബാൽ , ലാസർ പേരകം, രമേഷ് കുമാർ
, എം മോഹൻ ദാസ് , വേണു ഗോപാൽ മമ്മിയൂർ , എന്നിവർ പങ്കെടുത്തു. ചടങ്ങിൽവെച്ച് യുവജനതാ ദൾ മണ്ഡലം കമ്മറ്റി, ക്യാമ്പിലെ അന്തേവാസികൾക്ക് വേണ്ടി 250 സർജിക്കൽ മാസ്ക്കുകൾ മുൻസിപ്പൽ ചെയർമാന് കൈമാറി യുവജനതാ നേതാക്കളായ ജഗദീഷ് , അശ്വൻ , ശരത്ത് എന്നിവർ സംബന്ധിച്ചു

Second Paragraph  Amabdi Hadicrafts (working)