സുരേഷ്ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി : കേരളത്തിൽ നിന്നുമുള്ള ഏക ബി ജെ പി എംപി സുരേഷ്ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയെ തേടി ആദ്യ ഊഴത്തിൽ തന്നെ കേന്ദ്ര സഹ മന്ത്രി പദവിയുമെത്തിയത്.
വൈകീട്ട് 7.20 ഓടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമന്‍, എസ് ജയശങ്കർ, മനോഹർ ലാല്‍ ഖട്ടാർ, എച്ച്ഡി കുമാരസ്വാമി, പീയുഷ് ഗോയല്‍, ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ് സോനോവാള്‍, വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, പ്രള്‍ഹാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജോതിരാദിത്യ സിന്ധ്, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര ശെഖാവത്ത്, അന്നപൂര്‍ണ ദേവി, കിരണ്‍ റിജിജു, ഹർദീപ് സിങ് പുരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
30 കേന്ദ്ര മന്തിമാർ ആണ് ആദ്യം സത്യാ പ്രതിജ്ഞ ചെയ്തത് തുടർന്ന് സ്വതന്ത്ര ചുമതലയുള്ള 5 സഹ മന്ത്രിമാർ ചുമതല യേറ്റു .അതിനു ശേഷമാണ് സുരേഷ് ഗോപി അടക്കമുള്ള സഹമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്