Post Header (woking) vadesheri

സുരേന്ദ്രൻ മങ്ങാട്ട് ഗുരുവായൂർ എ സി പി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയി സുരേന്ദ്രൻ മങ്ങാട്ടിനെ സർക്കാർ നിയമിച്ചു . ഇത് സംബന്ധിച്ച് ഉത്തരവ് തിങ്കളാഴ്ച വൈകീട്ട് ആണ് ഇറങ്ങിയത്. നേരത്തെ 161 പേരെ സർക്കാർ സ്ഥലം മാറ്റിയപ്പോൾ കെ ജി സുരേഷിനായിരുന്നു ഗുരുവായൂരിലേക്ക് നറുക്ക് വീണത് .

ഇടത് ഓഫീസേഴ്‌സ് യൂണിയൻ തൃശൂർ ജില്ലാ പ്രസിഡന്റും , കഴിഞ്ഞ 10 വർഷമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇടങ്ങളിൽ ആയി ജോലി ചെയ്തിരുന്ന കെ ജി സുരേഷിനെ വീണ്ടും ഗുരുവായൂരിൽ നിയമിച്ചതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനു അതൃപ്തി ഉണ്ടായിരുന്നു ..കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ എത്തിയ ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് നേതാക്കൾ പരാതി അറിയിക്കുകയും ചെയ്തു .

ഇതിനെ തുടർന്നാണ് കെ ജി സുരേഷിനെ മാറ്റി നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ സുരേന്ദ്രൻ മാങ്ങാടിനെ നിയമിച്ചത് , സുരേന്ദ്രൻ മങ്ങാട്ട് നിലവിൽ തൃശ്ശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് .ഒല്ലൂരിലേക്ക് നിശ്ചയിച്ച കെ വി ബെന്നിക്ക് പകരം കെ പി ബെന്നിയെ നിയമിച്ചിട്ടുണ്ട്. കെ ജി സുരേഷിനെ തൃശൂർ പോലീസ് അക്കാദമിയിലേക്കാണ് മാറ്റിയിട്ടുള്ളത്

First Paragraph Jitesh panikar (working)

തൃശൂർ എറവ് സ്വദേശിയായ സുരേന്ദ്രൻ മങ്ങാട്ട് നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരള പൊലീസ്‌ ആദ്യമായി അവതരിപ്പിച്ച മുഴുനീള ഫീച്ചര്‍ ഫിലിം ഡയല്‍ 1091'ന്‌ കഥയും തിരക്കഥയും രചിച്ചു. രാഹുല്‍ വയസ്സ്‌ 15, ദ്വീപുകള്‍, അപ്പുറം, വിരല്‍ ചിത്രങ്ങള്‍, തിരുത്ത്‌ തുടങ്ങിയ ടെലിഫിലിമുകള്‍ക്ക്‌ തിരക്കഥ രചിച്ചു. വിജിലന്‍സിനു വേണ്ടിനിശ്ശബ്ദരാകരുത്‌’ എന്ന ഷോര്‍ട്ട്‌ ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിട്ടുണ്ട്‌