
സുനിത അരവിന്ദന്‍ നഗര സഭ ചെയര്‍പേഴ്‌സന്‍

ഗുരുവായൂര്‍ : നഗരസഭ ചെയര്‍പേഴ്‌സനായി സി.പി.ഐ എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40ാം വാര്‍ഡ് കൗണ്‍സിലറാണ് സുനിത. 27 വോട്ട് നേടിയാണ് സുനിത വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു നാരായണന് 17 വോട്ട് ലഭിച്ചു.

അധ്യക്ഷ സ്ഥാനത്തേക്ക് സുനിതയുടെ പേര് കെ.കെ. ജ്യോതിരാജ് നിര്‍ദേശിച്ചു. ബിന്ദു അജിത് കുമാർ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുവിനെ ബഷീർ പൂക്കോട് നിർദ്ദേശിച്ചു, റഷീദ് കുന്നിക്കൽ പിന്താങ്ങി. സ്വതന്ത്രയായി വിജയിച്ച ലിസി ബൈജു എൽ.ഡി.എഫിനാണ് വോട്ട് ചെയ്തത്.

രണ്ട് അംഗങ്ങളുള്ള ബി.ജെ.പി യോഗത്തിൽ നിന്ന് വിട്ടുനിന്നു.
