Header 1 vadesheri (working)

കെ.എസ്.സുധില ജോലിയിൽ പ്രവേശിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്കായി നിയമനം ലഭിച്ച കെ.എസ്.സുധില ജോലിയിൽ പ്രവേശിച്ചു. അച്ഛൻ സുരേഷിനും അമ്മ അനിതയ്ക്കുമൊപ്പം രാവിലെ പത്തു മണിയോടെയാണ് സുധി ല ദേവസ്വം ഓഫിസിൽ എത്തിയത്. തുടർന് രേഖകൾ സമർപ്പിച്ചു. ജോലിയിൽ പ്രവേശിക്കുന്ന റിപ്പോർട്ട് നൽകി. ഹാജർ പുസ്തകത്തിൽ ഒപ്പിട്ടു.എസ്റ്റാബ്ലിഷ്മെൻ്റ് വിഭാഗത്തിൽ ക്ലാർക്കായാണ് നിയമനം.

First Paragraph Rugmini Regency (working)

ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധികയുടെ നേതൃത്വത്തിൽ ജീവനക്കാർ മധുരം നൽകി സുധിലയെ പുതിയ ജോലിയിലേക്ക് വരവേറ്റു. സുധിലയ്ക്ക് ആശംസ നേരാൻ ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ: ഹരി മുളമംഗലവും ഓഫീസിലെത്തിയിരുന്നു. ദേവസ്വം
ശ്രീകൃഷ്ണ കോളേജിൽ 2016ൽ മരം വീണുണ്ടായ അപകടത്തിൽ ശരീരം തളർന്ന സുധി ല വീൽ ചെയറിലാണ് സഞ്ചാരം. കഴിഞ്ഞ ദിവസമാണ് സുധിലയ്ക്ക് എൽ ഡി ക്ലാർക്കായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിയമന ഉത്തരവ് നൽകിയത്

Second Paragraph  Amabdi Hadicrafts (working)