
ശ്രീകൃഷ്ണ പുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ : ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി ശ്രീകൃഷ്ണ പുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി (59) യെ തിരഞ്ഞെടുത്തു.

മേൽശാന്തി .കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി യാണ് പുതിയ മേൽശാന്തിയെ നറുക്കെടുത്തത്.. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും..
ശ്രീകൃഷ്ണ പുരം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്നു. പാല മൂത്തേടത്ത് മന ഷാജിനി (.മണ്ണാർക്കാട് കല്ലടി കുമരം പുത്തൂർ സ്കൂളിലെ മുൻ അധ്യാപിക) ആണ് ഭാര്യ.സുമനേഷ് (ഷാർജ ) നിഖിനേഷ് (എം എസ് സി,ബി എഡ് ) എന്നിവർ മക്കളാണ്. പരേതരായ ശങ്കര നാരായണ ന്റെയും തിയ്യന്നൂർ മന ഉമാദേവി യുടെയും മകനാണ്

നിലവിൽ ശ്രീകൃഷ്ണ പുരം വലം പിലി മംഗലം പുതൃകോവിൽ ശിവക്ഷേത്ര ത്തിൽ പൂജാരി
2020ൽ ഗുരുവായൂരിൽ മേല്ശാന്തി ആയിരുന്ന സഹോദരൻ കൃഷ്ണൻ നമ്പൂതിരി യിൽ നിന്നുമാണ് പൂജ വിധികൾ പഠിച്ചത്.
67അപേക്ഷകരിൽ നിന്നും 63 പേരെ കൂടി കാഴ്ച്ചക്ക് ക്ഷണിച്ചു ഇതിൽ യോഗ്യരായ 51 പേരിൽ നറുക്കെടുപ്പിൽ ഉൾപെടുത്തിയത്. ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, .കെ .എസ് .ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രംതന്ത്രി .പി.സി. ദിനേശൻ നമ്പൂതിരിപ്പാട് അപേക്ഷകരു മായി കൂടിക്കാഴ്ച നടത്തി യോഗ്യരായ 51 പേരെ കണ്ടെത്തിയത്.