Header 1 vadesheri (working)

ഉപഗ്രഹവേധ മിസൈൽ ഇന്ത്യവികസിപ്പിച്ചെന്ന് മോദി , ഇത് 2012 ൽ സ്വന്തമാക്കിയ സങ്കേതിക വിദ്യയെന്ന് വിദഗ്ദർ

Above Post Pazhidam (working)

ല്ലി: ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു.
ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം.

First Paragraph Rugmini Regency (working)

ബഹിരാകാശശക്തികളിൽ ഇന്ത്യ സ്വന്തം അധ്യായം എഴുതിച്ചേർത്തു. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രവർത്തനക്ഷമമായ ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് തകർത്തു. അതിന് എ-സാറ്റ് എന്ന ആന്‍റി സാറ്റലൈറ്റ് ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തി. മൂന്ന് മിനിറ്റ് കൊണ്ടാണ് ഈ മിഷൻ പൂ‍ർത്തിയായത്. ഇതിന് കൃത്യത ആവശ്യമായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർ ആ മിഷൻ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. – മോദി പറഞ്ഞു.

ഇന്ന് ഇന്ത്യയുടെ പക്കൽ നിരവധി ഉപഗ്രഹങ്ങളുണ്ട്. പ്രതിരോധ, വാർത്താവിനിമയ, കാർഷികനിരീക്ഷണ ഉപഗ്രഹങ്ങൾ അങ്ങനെ നിരവധി ഉപഗ്രഹങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. ഈ ഉപഗ്രഹങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കാനും ഈ മിഷൻ കൊണ്ട് കഴിയും. ഇത് രാജ്യത്തിന് പുതിയ ശക്തി നൽകും. അതിനാൽ ഇതിന് ‘മിഷൻ ശക്തി’ എന്ന് പേര് നൽകി. – മോദി പറ‍ഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

ഇതിനിടെ 2012ല്‍ ഇന്ത്യ സ്വന്തമാക്കിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണെന്ന് ദേശീയ മാദ്ധ്യമം. ആന്റി സാറ്റലൈറ്റ് മിസൈല്‍ വികസിപ്പിച്ചതായി പ്രതിരോധ മന്ത്രിയുടെ ഉപദേശകനും ഡി.ആര്‍.ഡി.ഒ തലവനുമായ വിജയ് സരസ്വതിനെ ഉദ്ദരിച്ച്‌ 2012ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ ടുഡെ ഇക്കാര്യം അവകാശപ്പെട്ടത്. അഗ്നി, ആഡ് 2 ബാലിസ്‌റ്റിക് മിസൈലുകളെ അടിസ്ഥാനമാക്കിയുള്ള ആന്റി സാറ്റലൈറ്റ് മിസൈലുകള്‍ 2014ല്‍ വിന്യസിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

അതേസമയം, ഈ മിസൈല്‍ ഉപയോഗിച്ച്‌ സാറ്റലൈറ്റുകള്‍ തകര്‍ക്കില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ഭ്രമണപഥത്തിലുള്ള മറ്റ് ഉപഗ്രഹങ്ങളെ ബാധിക്കുമെന്നുമാണ് വിജയ് സരസ്വത് പറയുന്നത്. ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന അവശിഷ്‌ടങ്ങള്‍ മറ്റ് ഉപഗ്രങ്ങള്‍ക്ക് ഭീഷണിയാണ്. ഇത് തടയാന്‍ ഇലക്‌ട്രോണിക് മാര്‍ഗങ്ങളിലൂടെ പരീക്ഷണം നടത്തും മിക്ക സൈനിക ഉപഗ്രങ്ങളും ഭൂമിയില്‍ നിന്നും 2000 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ഭ്രമണം ചെയ്യുന്നത്. 2007ല്‍ ചൈനയും ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചതോടെ ബഹിരാകാശ രംഗത്തെ ഭീഷണികള്‍ നേരിടാന്‍ 2010ല്‍ ഇന്ത്യ സ്പെയ്സ് സെക്യൂരിറ്റി കോഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് ബഹിരാകാശ മേഖലയിലെ ഭീഷണികളും മറ്റും വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ ആന്റി സാറ്റലൈറ്റ് മിസൈല്‍ വിജയകരമായി വികസിപ്പിച്ച്‌ വിക്ഷേപിച്ച ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുന്നതായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. ലോക നാടക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസ അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.