ഐഎസിന് വേണ്ടി യുദ്ധം ചെയ്ത സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി…

">

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ  യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി . കൊച്ചിയിലെ എൻ ഐ എ കോടതി ആണ് കേസ് പരിഗണിച്ചത്. ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക ,ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. ശിക്ഷ തിങ്കളാഴ്ച വിധിക്കും

ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്നത്. 

തീവ്രവാദി അല്ലെന്നും സമാധാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞു, അക്രമത്തിനു ഒരിക്കലും സമാധാനം ഉറപ്പാക്കാൻ ആകില്ല . ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങൾക്ക് എതിരെയോ യുദ്ധം  ചെയ്തിട്ടില്ലെന്നായിരുന്നു സുബ്ഹാനിയുടെ വാദം. 

അതേസമയം മുപ്പതാമത്തെ വയസ്സിലാണ് തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെടുന്നത്. 2014 ൽ ഐഎസിനൊപ്പം ചേര്‍ന്നു. ഒരു ഘട്ടത്തിലും അതിൽ മനംമാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്. 

തിരുനെൽവേലി താമസം ആക്കിയ തൊടുപുഴ സ്വദേശി സുബ്ഹാനി  ഹാജ മൊയ്തീൻ 2015 ഫെബ്രുവരി ആണ് ഐ എസ് ഇൽ ചേർന്ന് ഇറാഖിൽ പോയത് . 2015 സെപ്റ്റംബർ ഇന്ത്യയിൽ തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കം രാജ്യങ്ങളിൽ പോയി  ആയുധ പരിശീലനം നേടി യുദ്ധം ചെയ്തു . കനകമല ഗൂഢാലോചന യിൽ പങ്കാളി ആണെങ്കിലും സുബ്ഹാനി കേസ്‌ പ്രത്യേക വിചാരണ നടത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors