Post Header (woking) vadesheri

ചാവക്കാട് ഉപ ജില്ലാ കലോത്സവം 18 മുതൽ, ബ്രോഷർ പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം 2024 ഭാഗമായി കലോത്സവ ബ്രോഷർ ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ബ്രോഷർ ഏറ്റുവാങ്ങി. ചടങ്ങിൽ ചാവക്കാട് എ ഇ ഒ ജയശ്രീ പി.എം അധ്യക്ഷത നിർവഹിച്ചു. യോഗത്തിൽ ലത ടി എം ജനറൽ കൺവീനർ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഷാജി നിഴൽ നന്ദിയും പറഞ്ഞു.

Ambiswami restaurant

കലോത്സവം നവംബർ 18 തിങ്കളാഴ്ച മുതൽ 21 വ്യാഴാഴ്ച വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. ഏഴ് പ്രധാന വേദികൾ ഉൾപ്പെടെ 20 വേദികളിലായി നാലു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ എൽ പി വിഭാഗം 23 ഇനം
യുപി വിഭാഗം 47 ഇനം
ഹൈസ്കൂൾ വിഭാഗം 87 ഇനം ഹയർസെക്കൻഡറി വിഭാഗം 88 ഇനം സംസ്കൃതോത്സവം 37 ഇനം അറബി സാഹിത്യോത്സവം 41 ഇനം എന്നിങ്ങനെ ആകെ 313 ഇനങ്ങളിലായി 6470 വിദ്യാർത്ഥികൾ പങ്കെടുക്കും.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുറമെ എസ്കോർട്ടിങ് ടീച്ചേഴ്സ് ജഡ്ജസ് ഒഫീഷ്യൽ ഉൾപ്പെടെയുള്ളവർക്ക് എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും വൈകീട്ട് ചായയും അവസാനദിവസം ചായയും കടിയും ഉണ്ടായിരിക്കുന്നതാണ്.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 19 രാവിലെ 9 30ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് നിർവഹിക്കും . കലോത്സവത്തിന്റെ നടത്തിപ്പിനായി എംഎൽഎ എൻ കെ അക്ബർ മുഖ്യ രക്ഷാധികാരി ആയും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ചെയർമാൻ
ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി എം ലത ജനറൽ കൺവീനർ
ജയശ്രീ പി എം ചാവക്കാട് എ ഇ ഒ ട്രഷറർ എന്നിവരും 14 സബ് കമ്മിറ്റികളിലായി തദ്ദേശ മുനിസിപ്പൽ പ്രസിഡണ്ടുമാർ കൗൺസർമാർ മെമ്പർമാർ
വിവിധ അധ്യാപക സംഘടന പ്രതിനിധികൾ ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ വിപുലമായ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പരിപാടികൾ നടക്കുക.

Second Paragraph  Rugmini (working)