Post Header (woking) vadesheri

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്.

Above Post Pazhidam (working)

ചാവക്കാട്  : എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ ജനറൽ സല്യൂട്ട് സ്വീകരിച്ചു. എസ് പി സി പ്രൊജക്റ്റ് തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ജ്യോതിസ് തോമസ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Arya bhavan inner

ചടങ്ങിൽ വാർഡ് കൗൺസിലർ
പി യതീന്ദ്രദാസ്, ഹെഡ്മിസ്ട്രസ് എം സന്ധ്യ, എസ് പി സി പ്രൊജക്റ്റ്‌ ഗുരുവായൂർ സബ് ഡിവിഷൻ എ എന്‍ ഒ ശ്രീജി, പിടിഎ പ്രസിഡന്റ് സിറാജ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അദ്ധ്യാപകർ,രക്ഷിതാക്കൾ, കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.

Second Paragraph  Sarovaram(working)

സിവിൽ പോലീസ് ഓഫീസർ അനൂപ് കെ ജി, അജിത് പി ആർ , സുകന്യ ഡി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അഖിൽ കെ
അരവിന്ദാക്ഷൻ, ശ്രുതി പി എസ്, അഞ്ജലി സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.

Third paragraph Saravan bhavan