Post Header (woking) vadesheri

‘സ്തനാർബുദം അറിയേണ്ടതെല്ലാം’ പുസ്തകം പ്രകാശനം ചെയ്തു

Above Post Pazhidam (working)

തിരുവനന്തപുരം: സ്തനാർബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടു പിടിച്ചാൽ ഭേദമാക്കാവുന്ന തരത്തിൽ നമ്മുടെ ആരോഗ്യ മേഖല വളർന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനവുമൊക്ക ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗം കണ്ടെത്തുന്നതിനും വൈദ്യപരിശോധന നടത്തുന്നതിനും സ്ത്രീകൾ വൈമുഖ്യം കാട്ടുന്ന പ്രവണത ഒഴിവാക്കണമെന്ന് നടി മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു. സ്തനാർബുദ അവബോധത്തിന്റെ ഭാഗമായി ഇഞ്ചക്കലിൽ പുതിയതായി ആരംഭിച്ച എസ് പി മെഡിഫോർട്ടിലെ കാൻസർ വിഭാഗം ഡോക്ടറന്മാർ ചേർന്നെഴുതിയ ‘സ്തനാർബുദം അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

Ambiswami restaurant

ഇന്ത്യയിൽ സ്തനാർബുദ രോഗികളുടെ എണ്ണത്തിൽ കേരളം മുന്നിലാണ്. സ്ത്രീകൾക്ക് ഉണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും കൂടുതൽ സ്തനാർബുദമാണ്. ഈ രോഗത്തെക്കുറിച്ചു കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനും രോഗത്തെക്കുറിച്ചുള്ള ഡാറ്റബേസ് ഉണ്ടാക്കുന്നതിനും സർക്കാരും സ്വകാര്യ ആശുപത്രികളും ചേർന്ന് ശ്രമിക്കണമെന്നും അവർ പറഞ്ഞു.

Second Paragraph  Rugmini (working)

ഡോക്ടറന്മാരായ ഡോ. കെ ചന്ദ്രമോഹൻ. ഡോ ബോബൻ തോമസ്, ഡോ. അജയ് ശ്രീധർ, ഡോ. ടീന നെൽസൺ എന്നിവർ ചേർന്നാണ് ‘സ്തനാർബുദം അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്.

ഏറെ ആശങ്കപ്പെടുത്തുന്നതാണ് സ്തനാർബുദരോഗികളുടെ എണ്ണത്തിലെ വർദ്ധനവ്. പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം നൽകുന്നതിനുള്ള എല്ലാ ശ്രമവും എസ് പി മെഡിഫോർട്ട് ചെയ്യുമെന്ന് ചെയർമാൻ എസ് പി അശോകൻ പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളും വിദഗ്ദ്ധരായ ഡോക്ടർന്മാരുടെ സേവനവും ഉറപ്പാക്കി കൊണ്ട് കേരളത്തിലെ മികച്ച ഒൺകോളജി ഡിപ്പാർട്മെന്റാണ് എസ് പി മെഡിഫോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Third paragraph

ക്യാൻസർ വന്നാൽ പിന്നെ ഒരു തിരിച്ചുവരവ് ഇല്ല എന്ന് ധരിക്കാതെ. ആരംഭത്തിലെ രോഗത്തെ കണ്ടെത്തി അതിനെതിരെ പോരാടാനുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്ന് ജോയിന്റ് ചെയർമാൻ എസ് പി സുബ്രമണ്യൻ പറഞ്ഞു.

എസ് പി മെഡിഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടരന്മാരായ ഡോ. ആദിത്യ, അദ്വൈത് എ ബാല, ഓൺകോളജി വിഭാഗം ഡോക്ടറന്മാരായ ഡോ. കെ ചന്ദ്രമോഹൻ. ഡോ ബോബൻ തോമസ്, ഡോ. അജയ് ശ്രീധർ, ഡോ. ടീന നെൽസൺ എന്നിവരും ചടങ്ങിൽ സംസാരിച്ചു. പൊതുജനങ്ങൾ, മെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു..