Post Header (woking) vadesheri

കാന്തപുരം സുന്നികളുടെ ഭീഷണി ഏറ്റു , ശ്രീറാം വെങ്കിട്ടരാമൻ തെറിച്ചു

Above Post Pazhidam (working)

ആലപ്പുഴ: പ്രതിഷേധങ്ങൾ കനത്തതോടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നു മാറ്റി. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടർ. സിവിൽ സപ്ലൈസ് ജനറൽ മാനേജർ സ്ഥാനത്താണ് ശ്രീറാമിനെ;മാറ്റി നിയമിച്ചത്.

Ambiswami restaurant

ശ്രീറാമിനെ വീണ്ടും കലക്ടർ സ്ഥാനത്ത് നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എല്ലാ കാലത്തും ഇടതു പക്ഷത്തോടൊപ്പം നിന്നിരുന്ന കാന്ത പുരം വിഭാഗം വൻ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു

മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ കൊലപാതകക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്ത്ത ക യൂണിയനടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്

Second Paragraph  Rugmini (working)

2019 ലാണ് സിറാജ് പത്രത്തിന്റെ സബ് എഡിറ്റർ ആയിരുന്ന കെഎം ബഷീറിനെ മദ്യ ലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്.