ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി വിപുലമായി ആഘോഷിക്കും
ഗുരുവായൂര്‍ : ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി, സെപ്തംബർ 17 മുതൽ അഞ്ചുദിവസം വിപുലമായി ആഘോഷിയ്ക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്‍ സെക്രട്ടറി പി.എ. സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്‌ച രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ചലി, അഷ്ടോത്തര നാമാവലി, ഭജനാവലി എന്നിവയ്ക്കുശേഷം നടക്കുന്ന സമാധി സ്മരണ, എസ്.എന്‍.ഡി.പി വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ: സംഗീതാ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ വൈസ് പ്രസിഡണ്ട് എം.എ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും യൂത്ത് മൂവ്‌മെന്റ് അംഗം സജീഷ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തും. 10-ഓളം വരുന്ന കര്‍ഷക മിത്രങ്ങളെ ചടങ്ങില്‍ ആദരിയ്ക്കും.
ഞായറാഴ്ച ഡയറക്ടര്‍ ബോര്‍ഡ് അംഗം എ.എസ്. വിമലാനന്ദന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങ്, യോഗം അസി: സെക്രട്ടറി രമേഷ് അടിമാലി ഉദ്ഘാടനം ചെയ്യും. പി.എസ്. പ്രേമാനന്ദന്‍ ചടങ്ങില്‍ ശാഖാ ഭാരവാഹികളെ ആദരിയ്ക്കും. തിങ്കളാഴ്ച്ച നടക്കുന്ന ശ്രീനാരായണ പഠന ശിബിരം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കെ.ആര്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. ഗുരുദേവ കൃതികളുടെ ആലാപന മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. ചൊവ്വാഴ്ച്ച നടക്കുന്ന ഗുരുസ്മരണയില്‍, പി.എ. സജീവന്‍ അദ്ധ്യക്ഷത വഹിയ്ക്കും. തുടര്‍ന്ന് ശിവഗിരി മഠാധിപതി ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ പൂജ, ഭക്തി പ്രഭാഷണം, ഭജന്‍ സന്ധ്യ എന്നിവയും ഉണ്ടായിരിയ്ക്കും.
ബുധനാഴ്ച്ച നടക്കുന്ന ഗുരുപൂജ, പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എ. സജീവന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ പ്രമുഖ മന:ശാസ്ത്ര വിദഗ്ദന്‍ അനൂപ് വൈക്കം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ഉണ്ടായിരിയ്ക്കും. ശേഷം ഉച്ചയ്ക്ക് നടക്കുന്ന സമാധി സ്മരണയില്‍ യോഗം കൗണ്‍സിലര്‍ ഷീബ മുഖ്യ പ്രഭാഷണം നടത്തും. അഞ്ചുദിവസമായി ആചരിയ്ക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ആഘോഷത്തില്‍ എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയനിലെ പ്രമുഖരും, എല്ലാ യൂണിയന്‍ അംഗങ്ങളും പങ്കെടുക്കും.
പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ യൂണിയന്‍ ശ്രീനാരായണ വൈദിക സംഘാംഗം ഷാജി ശാന്തി സമാധിദിന സന്ദേശം നല്‍കും. തുടര്‍ന്ന് 4-മണിയ്ക്ക് ഗുരുവായൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ നഗരംചുറ്റി ശാന്തിയാത്രയും ഉണ്ടായിരിയ്ക്കും പി.എസ്. പ്രേമാനന്ദന്‍, എം.എ. ചന്ദ്രന്‍, പി.പി. സുനില്‍കുമാര്‍, എ.എസ്. വിമലാനന്ദന്‍,കെ.കെ. രാജന്‍ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു