
ശ്രീമന്നാരായണീയ മഹാ സത്രം 14വരെ ഗുരുവായൂരിൽ

ഗുരുവായൂർ : ഗുരുവായൂർ ശ്രീമദ് ഭാഗവത സത്ര സമി തിയുടെ ആഭിമുഖ്യത്തിൽ തൃതീയ ശ്രീമന്നാരായണീയ മഹാ സത്രം 14വരെ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

2025 ഡിസംബർ 04 മുതൽ 14 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തെക്ക് വശത്തുള്ള ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വെച്ച് നട ത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. വ്യാഴം വൈകുന്നേരം 6.30 ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ നാരായണീയ മഹാസത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ശ്രീ. ഒ.ബി അരുൺ കുമാർ ഭദ്രദീപം തെളിയിക്കും. സത്രസമിതി പ്രസി ഡന്റ് അഡ്വ.പി.എസ് ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സമിതി ജനറൽ സെക്രട്ടറി ടി.ജി പത്മനാഭൻ നായർ സ്വാഗതം ആശംസിക്കുന്നു. തുടർന്ന്, ഭാഗവത സത്ര സമിതിയുടെ മുഖപത്രമായ ഭാഗവതപ്രിയ എന്ന മാസികയുടെ പ്രകാശനകർമ്മം മുൻ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ, ഐ.എ.എസ് നിർവ്വഹിക്കും.
ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വ്യാഴം വൈകുന്നേരം 6.30 ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ നാരായണീയ മഹാസത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ . ഒ.ബി അരുൺ കുമാർ ഭദ്രദീപം തെളിയിക്കും. സത്രസമിതി പ്രസി ഡന്റ് അഡ്വ.പി.എസ് ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സമിതി ജനറൽ സെക്രട്ടറി ടി.ജി പത്മനാഭൻ നായർ സ്വാഗതം ആശംസിക്കും. തുടർന്ന്, ഭാഗവത സത്ര സമിതിയുടെ മുഖപത്രമായ ഭാഗവതപ്രിയ എന്ന മാസികയുടെ പ്രകാശനകർമ്മം മുൻ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ, ഐ.എ.എസ് നിർവ്വഹിക്കും.

ഡിസംബർ 4 ന് രാവിലെ 5 മണിക്ക് വിഷ്‌ണു സഹസ്രനാമജപത്തോടെ ശ്രീമന്നാ രായണീയ പാരായണം ആരംഭിക്കും. കേരളത്തിലെ മുന്നൂറിൽപ്പരം നാരായണീയ സമി തികളിലെ അമ്മമാർ 11 ദിവസങ്ങളിലായി ശ്രീമന്നാരായണീയത്തിലെ 10 ദശകങ്ങൾ വീതം അരമണിക്കൂർ സമയത്തിൽ വായിച്ച് സമർപ്പിക്കും. ഉച്ചക്ക് മുമ്പ് 100 ദശകങ്ങളും ഉച്ചക്ക് ശേഷം 100 ദശകങ്ങളും ആയിട്ട് ഇരുപത് സമിതികൾ ഒരു ദിവസം രണ്ട് സമ്പൂർണ്ണ നാരാ യണീയം വായിച്ച് സമർപ്പിക്കും.
ഭാഗവത ആചാര്യൻ തോട്ടം ശ്യാമൻ നമ്പൂതിരി, പാലക്കാട് ആണ് ഈ മഹാസത്ര ത്തിന്റെ ആചാര്യൻ. 4 ന് ഉച്ചക്ക് അദ്ദേഹത്തിന്റെ നാരായണീയ പ്രഭാഷണം ഉണ്ടായിരി ക്കും. തുടർന്ന് 10 ദിവസങ്ങളിലായി സ്വാമി സന്മയാനന്ദ സരസ്വതി, ഡോ.സരിത അയ്യർ, ആചാര്യ സി.പി നായർ, എ.കെ പ്രഭാകർജി, ഡോ. കെ.വി സരസ്വതി, കെ.ജയചന്ദ്ര ബാബു,

. ഡോ : മണ്ണടി ഹരി, അശോക് ബി കടവൂർ, തോട്ടം നീലകണ്ഠൻ നമ്പൂതിരി, പാലാഞ്ചേരി നവീൻ ശങ്കർ, വായപ്പുറം വാസുദേവ പ്രസാദ്, ശ്രീറാം നമ്പൂതിരി, വസുമതി നായർ, സി.ബി ശ്രീശുകൻ, തോട്ടം ഹരികൃഷ്‌ണൻ നമ്പൂതിരി, സരോജ കൃഷ്ണൻ, ശ്രീജിത്ത് കെ നായർ, കൊളത്തൂർ ജയശ്രീ, ടി.വി ജയലക്ഷ്‌മി, തോട്ടം നാരായണൻ നമ്പൂതിരി എന്നിവർ നാരാ യണീയത്തിലെ 1 മുതൽ 100 വരെ ദശകങ്ങളെ ആസ്‌പദമാക്കി പ്രഭാഷണം നടത്തും.
നാരായണീയ ദിനമായ ഡിസംബർ 14 ഞായറാഴ്ച്‌ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് മണി വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള അമ്പതോളം നാരായണീയ സമിതികളിലെ അമ്മമാർ സമൂഹ സമ്പൂർണ്ണ നാരായണീയ പാരായണം നിർവഹിക്കും. വൈകുന്നേരം 4 മണിക്ക് ശ്രീമനാരായണീയ ഗ്രന്ഥം ആചാര്യൻ തോട്ടം ശ്യാമൻ നമ്പൂതി രിയുടെ നേതൃത്വത്തിൽ നാമജപത്തോട് കൂടി എല്ലാ ഭക്തജനങ്ങളും കൂടി ചേർന്ന് ശ്രീ ഗുരുവായൂരപ്പൻറെ സോപാനത്തിൽ സമർപ്പിക്കുന്നതോട് കൂടി നാരായണീയ മഹാസത്രം സമാപിക്കും.
വാർത്ത സമ്മേളനത്തിൽ സത്രസമിതി പ്രസിഡൻ്റ്, അഡ്വക്കേറ്റ് പി.എസ് ശ്രീകുമാർ, വൈസ് പ്രസിഡന്ററ് എസ്. നാരായണസ്വാമി ജോയിൻ്റ് സെക്രട്ടറി ശിവൻ പാലിയത്ത്, ഭാഗ വത ആചാര്യ വസുമതി നായർ എന്നിവർ പങ്കെടുത്തു.
