
ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽഅധ്യാപക ഒഴിവ്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള
എച്ച് എസ് എസ് ടി (കൊമേഴ്സ് ,1 ഒഴിവ്) ജൂനിയർ എച്ച് എസ് എസ് ടി (കൊമേഴ്സ് ,ഒരു ഒഴിവ്), എച്ച് എസ് എസ് ടി (സോഷ്യോളജി )
എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മേയ് 20 ന് രാവിലെ 10 നും, 11.30 നും ദേവസ്വം കാര്യാലയത്തിൽ നടക്കും.

താൽക്കാലിക നിയമനമാണ്. യോഗ്യത കേരള സർക്കാർ ചട്ടങ്ങൾ പ്രകാരം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിൽ ഹാജരാകണം – കൂടുതൽ വിവരങ്ങൾ
0487-2556335,2554815
Extn-251,248 എന്ന ഫോൺ നമ്പറിൽ നിന്നും അറിയാം. വിശദ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കാം.