Header 1 = sarovaram
Above Pot

ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം സദനം വാസുദേവന് 17 ന് സമ്മാനിക്കും

ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മഞ്ജുളാൽ പരിസരത്ത് വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ പ്രാമാണിത്വത്തിൽ 150 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന മഞ്ജുളാൽ തറമേളം അരങ്ങേറും.

Astrologer

തുടർന്ന് നടക്കുന്ന ചടങ്ങിൽ ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം വാദ്യകുലപതി സദനം വാസുദേവന്സമ്മാനിക്കും. പ്രമോദ് കൃഷ്ണ നയിക്കുന്ന ചിങ്ങ മഹോത്സവ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നാമജപ ഘോഷയാത്ര ആരംഭിക്കും. ഭജനയുടെയും താലപ്പൊലിയുടെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ ശ്രീ ഗുരുവായൂരപ്പന്റെ ഛായാ ചിത്രം ക്ഷേത്ര തിരുനടയിലേക്ക് എഴുന്നള്ളിക്കും. വൈകിട്ട് ആറോടെ ക്ഷേത്രനടയിൽ ഐശ്വര്യ വിളക്ക് സമർപ്പണവും നടത്തും.

തറവാട്ട് കൂട്ടായ്മയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് തറവാട്ട് നെയ് വിളക്ക് സമർപ്പണവും നടത്തും. ഗുരുവായൂരപ്പന് സമർപ്പിച്ച വിളക്കുകൾ ദേവസ്വം അധികൃതർക്ക് കൈമാറുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും . ഭാരവാഹികളായ കെ. ടി. ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, അഡ്വ.രവിചങ്കത്ത്, ശ്രീധരൻ മാമ്പുഴ, ഐ പി രാമചന്ദ്രൻ, ബാലൻ വാറണാട്ട്, ശശികേനാടത്ത്,ഇ.യു. രാജഗോപാലൻ, രവി വട്ടരങ്ങത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Vadasheri Footer