Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി എൽ സി ഡി പ്രൊജക്ടർ.

Above Post Pazhidam (working)

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ എൽ സി ഡി പ്രൊജക്ടർ. പ്രവാസിയായ മലയാളി എൻജിനീയർ ചാവക്കാട് സ്വദേശി വിനീത് കുമാറാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ പ്രോജക്ടർ ഏറ്റുവാങ്ങി. വിനീത് കുമാർ വിദേശത്തായതിനാൽ സുഹൃത്ത് കേശവനാണ് പ്രൊജക്ടർ കൈമാറിയത്.

First Paragraph Jitesh panikar (working)

ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രത്തിലെ ഉപയോഗത്തിനാണ് ഉപകരണം സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം ശ്രീ .സി.മനോജ് ,വേദ- സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി ,പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ചുമർചിത്ര പ0ന കേന്ദ്രം പ്രിൻസിപ്പാൾ എം.നളിൻ ബാബു, അധ്യാപകൻ ബബീഷ് എന്നിവർ സന്നിഹിതരായി