
ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക്ക് മിനി ട്രക്ക്. യു. എ. ഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ളഗള്‍ഫ് നാടുകളിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന കണ്ടാസ് ഗ്രൂപ്പാണ് അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് മൊബിലിറ്റി ട്രക്ക് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. കണ്ടാസ് ഗ്രൂപ്പ് എം.ഡി. അരുണും കുടുംബവും ചേര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന് വാഹനത്തിന്റെ താക്കോലും രേഖകളും നല്‍കി. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ.എസ്. മായാദേവി, പ്രമോദ് കളരിക്കല്‍, മാനേജര്‍ വി.സി. സുനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വാഹനം സമര്‍പ്പിച്ച അരുണിനും കുടുംബത്തിനും ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ പ്രസാദ കിറ്റ് സമ്മാനിച്ചു. കാവീട് ഗോശാലയില്‍ നിന്നും ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പാല്‍ കൊണ്ടുവരുന്നതിന് ഈ വാഹനം ഉപയോഗിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഇ സ്വിച്ച് മൊബിലിറ്റി ട്രക്ക്
