Post Header (woking) vadesheri

ഏകാദശി, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി രാത്രി നടന്ന ശീവേലി എഴുന്നെള്ളിപ്പില്‍, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി. നറുനെയ്യിന്റെ ദീപപ്രഭയിലാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളിയത്. രാത്രി ഒമ്പതരയോടെ ശീവേലി എഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തില്‍ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലം ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍, ശിരസ്സിലേറ്റുവാങ്ങിയപ്പോള്‍, ഭക്തജനങ്ങള്‍ ഹരിനാമ കീര്‍ത്തനം ചൊല്ലി ഭഗവാനെ എതിരേറ്റു. ഇനിയുള്ള നാലുദിവസവും ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളുന്നത്.

Ambiswami restaurant

ചെമ്പൈ സംഗീതോത്സവത്തിന്റെ അതിപ്രധാനമായ ”പഞ്ചരത്‌ന കീര്‍ത്തനാലാപനം” മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച നടക്കും. തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി ഒരുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപന സംഗീത വിരുന്ന്, ഗുരുപവനപുരിയെ സംഗീത തേന്‍കടലാക്കി മാറ്റും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണ പുതുക്കുതിനായി ദേവസ്വത്തിലെ ഇരുപതോളം ഗജസമ്പത്തുക്കള്‍ അണിനിരക്കുന്ന ഗജഘോഷയാത്രയും ദശമി നാളായ ബുധനാഴ്ച രാവിലെ നടക്കും. തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര, പാര്‍ത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി തീര്‍ത്ഥകുളം പ്രദക്ഷിണംവെച്ച്, കേശവന്റെ പ്രതിമയ്ക്കരുകിലെത്തി, ആനകോട്ടയിലെ കാരണവര്‍ ഇന്ദ്രസെന്‍ കേശവന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് ആനകള്‍ക്ക് ആനയൂട്ടും നടക്കും.

Second Paragraph  Rugmini (working)

ഏകാദശി ദിവസമായ നവംബർ 23 ന് ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഉണ്ടാകും. രാവിലെ 6 മുതൽ 2 മണി വരെ വി.ഐ.പി ദർശനം ,പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞുള്ള ദർശനം എന്നിവ ഉണ്ടാകില്ല.പ്രാദേശികം, മുതിർന്ന പൗരന്മാരുടെ വരി രാവിലെ 5 മണിക്ക് അവസാനിപ്പിക്കും

ഏകാദശി പ്രസാദ ഊട്ട്

Third paragraph

ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളിൽ പതിവുപോലെയും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിൽ ബുഫെ സമ്പ്രദായത്തിലും ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലും
രാവിലെ 9 മണിക്ക് ആരംഭിക്കും.. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക് അവസാനിപ്പിക്കും. തുടർന്ന് ബുഫേ രീതിയിൽ പന്തലുകളിൽ നൽകും.

ദ്വാദശി പണം സമർപ്പണം

ഏകാദശി ദിവസം രാത്രി 12 മണി മുതൽ ക്ഷേത്രനട കാലത്ത് അടക്കുന്നതു ‘ വരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി പണ സമർപ്പണത്തിനായി ഭക്തർക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വരിയിരിക്കാം. ദ്വാദശി ദിവസം കാലത്ത് 8 മണിക്ക് നട അടച്ചാൽ ഒൻപത് മണിയോടെ തുറന്ന് ഭഗവതി കെട്ട് വഴി ആളുകളെ പ്രവേശിപ്പിച്ചു കൊടി മരത്തിനു മുന്നിൽ നിന്നും തൊഴാൻ ഉള്ള സൗകര്യം ഉണ്ടാക്കും .ഇന്ന് നടന്ന ഭരണ സമിതി യോഗത്തിൽ ആണ് പുതിയ തീരുമാനം എടുത്തത് ശബരിമല തീർത്ഥാടകർക്ക് പുതിയ തീരുമാനം അനുഗ്രഹമാകും

ദ്വാദശി ഊട്ട് അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും
രാവിലെ 7 മുതൽ 11 വരെയാകും നൽകുക . ഏകാദശി, ദ്വാദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല. ഫോട്ടോ : ഉണ്ണി ഭാവന