Header 1 vadesheri (working)

ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അഷ്ടപദി ആചാര്യൻ തിരുനാവായ ശങ്കര മാരാർക്ക്,കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ സമ്മാനിച്ചു.

First Paragraph Rugmini Regency (working)


ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പുരസ്കാര നിർണയ സമിതി അംഗം .അമ്പലപ്പുഴ വിജയകുമാർ പുരസ്കാര സ്വീകർത്താവിനെ സദസിന് പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗം.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതം പറഞ്ഞു. അഷ്ടപദിപുരസ്കാര നിർണയ സമിതി അംഗങ്ങളായ ഡോ.സദനം ഹരികുമാർ ,അമ്പലപ്പുഴ ചടങ്ങിൽ വിജയകുമാർ എന്നിവർ സന്നിഹിതരായി.

Second Paragraph  Amabdi Hadicrafts (working)

.തുടർന്ന് പുരസ്കാര സ്വീകർത്താവായ തിരുനാവായ ശങ്കര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയും അരങ്ങേറി.
രാവിലെ ആരംഭിച്ച നാലാമത് അഷ്ടപദി സംഗീതോൽസവത്തിൽ 120 ലേറെ കലാകാരൻമാർ അഷ്ടപദിയർച്ചനനടത്തി