Header 1 = sarovaram
Above Pot

വിവാഹാലോചനക്ക് പരസ്യം നൽകി കബളിപ്പിക്കൽ, ശ്രീ ദുർഗ്ഗ മാട്രിമോണിയൽ ഉടമക്കെതിരെ ഉപഭോക്തൃകോടതി വിധി.

തൃശൂർ വിവാഹാലോചനക്ക് പരസ്യം നൽകി, അതിൽ നൽകിയ നമ്പറിൽ വിളിക്കുമ്പോൾ, വിവാഹ ഏജൻസിയെന്ന് പരിചയപ്പെടുത്തി കബളിപ്പിക്കൽ നടത്തുന്ന സ്ഥാപനത്തിനെതിരെ വിധി.വെളുത്തൂർ തൈവളപ്പിൽ വീട്ടിൽ കുട്ടൻ.പി.വി. ഫയൽ ചെയ്ത ഹർജിയിലാണ് മലപ്പുറം എടപ്പാളിലെ ശ്രീ ദുർഗ്ഗ മാട്രിമോണിയൽ ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. പത്രത്തിൽ ഈഴവ യുവതി +2, 23, കൂലിപ്പണിക്കാരൻ്റെ മകൾ, രക്ഷിതാക്കൾ ബന്ധപ്പെടുക എന്ന് കാട്ടി ഫോൺ നമ്പറുകൾ സഹിതം പരസ്യം നൽകിയിരുന്നു.

ഇത് കണ്ട് ഹർജിക്കാരൻ മകന് വേണ്ടി ഫോണിൽ വിളിച്ചപ്പോൾ വിവാഹ ഏജൻസി ആണെന്ന് പറയുകയും വിവാഹ ആലോചന ആവശ്യമാണെങ്കിൽ നിർവ്വഹിച്ചുതരുമെന്നും അനുയോജ്യമായ വിലാസങ്ങൾ അയച്ചു തരാമെന്നും വിലാസങ്ങൾ അയച്ചുതരുമ്പോൾ 1500/- രൂപ നൽകണമെന്നും പറഞ്ഞിരുന്നു. തന്നെയുമല്ല മകൻ വിവാഹിതനാകുന്നത് വരെ ഇപ്രകാരം വിലാസങ്ങൾ അയച്ചുതരുമെന്നാണ് അറിയിച്ചിരുന്നതു്.തുടർന്ന് വിലാസങ്ങൾ അയച്ചു തന്നു് എതിർകക്ഷി പണം കൈപ്പറ്റുകയായിരുന്നു. ഹർജിക്കാരന് എതിർകക്ഷിസ്ഥാപനം അനുയോജ്യമല്ലാത്ത വിലാസങ്ങളാണ് അയച്ചുനൽകുകയുണ്ടായത്.

Astrologer

തുടർന്ന് ഹർജിക്കാരൻ ബന്ധപ്പെട്ടിട്ടും വിലാസങ്ങളൊന്നും അയച്ചുനൽകുകയുണ്ടായില്ല. നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരനിൽനിന്ന് എതിർകക്ഷി ഈടാക്കിയ 1500 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 2000 രൂപയും ചിലവിലേക്ക് 2000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി

Vadasheri Footer