

ഗുരുവായൂർ: സ്രാമ്പിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും മഹോത്സവവും ഏപ്രിൽ 5 മുതൽ 11 വരെ വിപുലമായി പരിപാടികളോടെ. നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.താന്ത്രിക കർമ്മങ്ങൾക്ക് തന്ത്രിവടക്കേടത്ത് താമരപ്പിള്ളി ശ്രീജിത്ത് നമ്പൂതിരി നേതൃത്വം നൽകും..2024 ഏപ്രിൽ 15 ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശിലാന്യാസം നടത്തി നിർമ്മാണത്തിന് തുടക്കം കുറിച്ചത്

9 ന് രാവിലെ ഭഗവതി പ്രതിഷ്ഠ, പരിവാര പ്രതിഷ്ഠ, ഉപദേവ പ്രതിഷ്ഠകൾ, എന്നിവ നടക്കും.. 11 ന്പൂരാഘോഷം. . രാവിലെ മുതൽ പൂജകൾ നാണയ പറ, ഉച്ചപൂജ, ഒരുമണിക്ക് ഗജകേസരിയുടെ അകമ്പടിയോടെ ഭഗവതിയുടെ പുറത്തേക്ക് എഴുന്നള്ളത്ത്, 1:30 ന് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്ന് പൂത്താലം എഴുന്നള്ളിപ്പ്, പര ക്കാട് തങ്കപ്പൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, പന്തൽ പറ, ദീപാരാധന, പേരകം മഹാദേവ ക്ഷേത്രത്തിൽ നിന്ന് താലംഎഴുന്നള്ളിപ്പ്, അത്താഴപൂജ, ഫാൻസി വെടിക്കെട്ട് എന്നിവ നടക്കും
വാർത്ത സമ്മേളനത്തിൽ എസ്.കെ സന്തോഷ്, ശ്രീകാന്ത് സ്രാമ്പിക്കൽ.ദേവിക ദിലീപ്, സതി റസ്സൽ എന്നിവർ പങ്കെടുത്തു.
