ഉദയാസ്തമന പൂജാ ദിവസങ്ങളിലെ സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 1 മുതൽ ഉദയാസ്തമന പൂജാ ദിവസങ്ങളിൽ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി .ക്ഷേത്രത്തിൽ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളിൽ നിയന്ത്രണ വിധേയമായതിനാൽ ജൂലൈ ഒന്നുമുതൻ ഉദയാസ്തമനപൂജാ ദിവസങ്ങളിൽ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യൽ ദർശനനിയന്ത്രണം ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
അതേ സമയം പൊതു അവധി ദിനങ്ങളിലെ ദർശന നിയന്ത്രണം തുടരും. പൊതു അവധി ദിനങ്ങളായ ജൂലൈ 13 മുതൽ 16 കൂടിയ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം നട ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കും. പ്രസ്തുത ദിനങ്ങളിൽ പതിവ് ദർശന നിയന്ത്രണം ഉണ്ടാകും.ദേവസ്വം
ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.