Header 1 vadesheri (working)

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 19ന്.

Above Post Pazhidam (working)

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെയും കൊച്ചിയിലെ അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

First Paragraph Rugmini Regency (working)

ക്യാമ്പിൻ്റെ വിജയകരമായ പ്രവർത്തനങ്ങൾക്കും, രജിസ്ട്രേഷനും വേണ്ടിയുള്ള കോ-ഓർഡിനേഷൻ കമ്മററി ഓഫീസ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിനടുത്തുള്ള സുധർമ്മ ബിൽഡിംഗിൽ ഡോ.ആർ.വി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.


വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ മുഖ്യാതിഥിയായിരുന്നു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശ്, ദൃശ്യ ഭാരവാഹികളായ ആർ.രവികുമാർ, അരവിന്ദൻ പല്ലത്ത്, വി.പി ആനന്ദൻ, അജിത് ഇഴുവപ്പാടി എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)

രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകൾ
കെ.കെ ഗോവിന്ദദാസ്
9446995286
ആർ.രവികുമാർ
9447351993
അരവിന്ദൻ പല്ലത്ത്
9961118332
അജിത് ഇഴുവപ്പാടി
9995239089
എം.ആനന്ദ്
9847090907
രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2023 ഫെബ്രുവരി 5.