Post Header (woking) vadesheri

ഗുരുവായൂരിലെ സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉൽഘാടനം ചെയ്തു . . വൈകീട്ട് 5 മണിക്ക് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ .ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ അധ്യക്ഷനായി.. ഭക്തജനങ്ങൾക്കും മറ്റു ജനവിഭാഗങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു.

നവജീവനം ഡയാലിസിസ് പദ്ധതിയെപ്പറ്റി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ വിശദീകരിച്ചു. നാളെ രാവിലെ 10ന് ആദ്യ രോഗിക്ക് ഡയാലിസിസ് നടത്താനാകുമെന്നും അദ്ദേഹം അറിയിച്ചു ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എൻ.കെ. അക്ബർ എം എൽ എ
നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് , വാർഡ് കൗൺസിലർമാരായ ഷിൽവ ജോഷി,
ശോഭാ ഹരി നാരായണൻ ,ദേവസ്വം ഭരണസമിതി അംഗങ്ങളെ പ്രതിനിധീകരിച്ച് വി.ജി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

First Paragraph Jitesh panikar (working)

ഡയാലിസിസ് കേന്ദ്രത്തിന് സൗജന്യ സേവനം നൽകുന്ന ഡോ.ശ്യാം ശർമ്മ, അഡ്വ.ജിജോ എന്നിവരെ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദരിച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.ആർ ഗോപിനാഥ്, മനോജ് ബി നായർ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സ്റ്റേറ്റ് കോർഡിനേറ്റർ, അനന്തു കൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.