Above Pot

വൃത്തി ഹീനം, ഗുരുവായൂർ ദേവസ്വം സൊസൈറ്റിയുടെ ചായ കട ആരോഗ്യ വിഭാഗം അടപ്പിച്ചു

ഗുരുവായൂർ :ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പൂക്കോട് മേഖലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുവായൂർ ആനക്കോട്ട പരിസരത്തെ ഒരു ചായകടയും, കോട്ടപ്പടി സെൻ്റെറിലെ ഒരു ബേക്കറിയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത ഒരുക്കുന്ന രീതിയിൽ ചായ കട നടത്തുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടതിനാണ് ആനക്കോട്ട പരിസരത്തെ ഗുരുവായൂർ ദേവസ്വം കോ-ഒപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ചായ കട അടപ്പിച്ചത്.

First Paragraph  728-90

കോട്ടപ്പടി സെൻ്റെറിലെ പാലയൂർ ബേക്കറി & കൂൾബാർ ആണ് അടച്ചുപൂട്ടിയ മറ്റൊരു സ്ഥാപനം. സ്ഥാപനത്തിലെ ഭൂരിഭാഗം സാധനങ്ങളും കാലാവധി കഴിഞ്ഞതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേരള പൊതുജനാരോഗ്യനായമം 2023 പ്രകാരം ആണ് അടച്ചുപൂട്ടിയത്. പ്രദേശത്തെ മറ്റ് സ്ഥപനങ്ങളിൽ നിന്നും പഴകിയതും, ആരോഗ്യ ത്തിന് ഹാനീകരവുമായ ഭക്ഷണ സാധനങ്ങളും പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പരിശോധന നടത്തിയിട്ടുണ്ട്.

Second Paragraph (saravana bhavan

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സോണി വർഗ്ഗീസ് സിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിത കെ , മനു ജി.എസ് തമ്പി, അസീബ് എ.എച്, ബിജിത കെ.ബി , അനീഷ്മ ബാലൻ എന്നിവർ പങ്കെടുത്തു.