Post Header (woking) vadesheri

സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് കുരഞ്ഞിയൂർ ആദി ദ്രാവിഡ എൽ.പിസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നംമ്പത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നഫീസക്കുട്ടിവലിയകത്ത് അധ്യക്ഷയായിരുന്നു. പ്രധാനധ്യാപിക എ.കെ.സീന, പി.ടി.എ. പ്രസിഡന്റ് ആർ.വി. ഷറഫുദ്ധീൻ, അധ്യാപകരായ എം.കെ.സലാഹുദ്ധീൻ, കെ.എസ്.റീന, സ്‌നേഹം ചാരിറ്റി ചെയർമാൻ പി.എസ്.റിസ്‌വാന ബാനു, പ്രസിഡന്റ് എം.എസ്.ആയിഷാബി, സെക്രട്ടറി കെ.ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

Ambiswami restaurant